അഭയ കേസിലെ കൂട്ടക്കൂറു മാറ്റം അംഗീകരിച്ച് സി.ബി.ഐ പ്രത്യേക കോടതി. മൂന്ന് സാക്ഷികളെ വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. സെപ്തംബര്‍ 16ന് വിചാരണ വീണ്ടും ആരംഭിക്കും. സിസ്റ്റര്‍മാരായ വിനീത,ആനന്ദ്,ഷേര്‍ളി എന്നിവരെയാണ് വിചാരണ നടത്താനിരുന്നത്. എന്നാല്‍ വിചാരണ ആവശ്യമില്ലെന്നും സാക്ഷികള്‍ കൂറു മാറിയതാണെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍ സാക്ഷികളുടെ നിലപാട് കൂടി പരിഗണിച്ച കോടതി സാക്ഷികളെ വിചാരണ നടത്തേണ്ടതില്ലായെന്ന് ഉത്തരവിട്ടു. മൂന്ന് പേരും അഭയയുടെ സുഹൃത്തുക്കളാണ്. സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന സാക്ഷികളാരും പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. നേരത്തെ […]
Kerala
പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍
രണ്ടാം പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ .മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ് ക്വാറികള്‍ അനുമതി നല്‍കാനുള്ള തീരുമാനമെടുത്തത്. ഇത് കൂടാതെ രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കും അഞ്ചു വര്‍ഷത്തേക്ക് അനുമതി നല്‍കി.
‘ഓടുന്ന ബസ്സിൽ ഒരോണം’: യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കളറാക്കിയ ഒരു കെ.എസ്.ആര്‍.ടി.സി ഓണം
ബലൂണുകൾ, തോരണങ്ങൾ, അലങ്കാരങ്ങൾ.. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ഇന്ന് ഓടിയത് ഓണവണ്ടിയായാണ്. കയറിയാൽ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടങ്ങളായിരുന്നില്ല. ബസ് അലങ്കരിച്ചൊരുക്കാനുള്ള തത്രപ്പാടിലായിരുന്നു യാത്രക്കാരെല്ലാം. ഉത്രാടത്തിനു മുമ്പേ മറ്റൊരു ഉത്രാടപ്പാച്ചിൽ. കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസ്സെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്. സ്ഥിരം യാത്രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഓടുന്ന ബസ്സിൽ ഒരോണം’ എന്ന തലവാചകത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓയൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിന്‍റെ മുൻഭാഗം അലങ്കരിച്ചിരുന്നു. തുടർന്ന് ഓരോ സ്റ്റോപ്പിൽ […]
പാലാ ഉപതെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാർഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാർഥികള്‍. 14 സ്ഥാനാർഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ നല്കിയിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥാനാർഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാർഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് […]
കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം
എറണാകുളം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ക്രിമിനൽ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കോര്‍പ്പറേഷന്‍, ജി.സി.ഡി.എ സെക്രട്ടറിമാര്‍ക്ക് കലക്ടർ നോട്ടീസ് നൽകി. അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 133 വകുപ്പ് പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നോട്ടീസ് നല്‍കിയത്. കലൂര്‍ – കടവന്ത്ര റോഡ്, തമ്മനം – പുല്ലേപ്പടി റോഡ്, തേവര ഫെറി റോഡ്, പുന്നുരുന്നി ചളിക്കവട്ടം […]
കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകിയില്ല
കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനായില്ല. സർക്കാർ സഹായം കിട്ടിയാലെ ശമ്പളം നൽകാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ. ഇതിൽ ഇരുപത് കോടി സർക്കാരാണ് നൽകുന്നത്. എന്നാൽ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുത്തപ്പോൾ തന്നെ ഫണ്ട് തീർന്നു. മിനിസ്റ്റീരിയൽ സൂപ്പർവൈസറി ജീവനക്കാർക്ക് എന്ന് ശമ്പളം കൊടുക്കാനാകുമെന്ന ചോദ്യത്തിന് മാനേജ്മെന്റിന് മറുപടിയില്ല. ബോണസിന്റെ കാര്യത്തിലും സർക്കാർ കനിയണം. കിട്ടാനുള്ള 4 […]
ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍
ശബരിമലയില്‍ പ്രത്യേക നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണ കാര്യങ്ങള്‍ക്കായി നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് […]
ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വെെകുന്നു
ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 11.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയിരിക്കുന്നത്. വിമാനം ഒന്നര മണിക്കൂര്‍ വൈകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നൂറോളം യാത്രക്കാരാണ് കരിപ്പൂരില്‍ കുടുങ്ങി കിടക്കുന്നത്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ദുരിതത്തിലാണ് യാത്രക്കാര്‍.
റോഡ് പണിയും ഓണത്തിരക്കും; ഗതാഗത കുരുക്കില്‍ ശ്വാസംമുട്ടി കൊച്ചി
കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കു പുറമെ ജനജീവിതം സ്തംഭിപ്പിച്ച് കൊച്ചിയില്‍ വന്‍ഗതാഗതക്കുരുക്ക്. വൈറ്റില- അരൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ൈവറ്റില – തൃപ്പൂണിത്തുറ റോഡിലും കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് അവസാന ദിവസം നഗരത്തിലെ റോഡുകളില്‍ ഒരേസമയം ധൃതിപിടിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചതാണ് ഗതാഗത തടസം രൂക്ഷമാക്കിയത്. അതേസമയം, റോഡ് അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു. റോഡ് പണി നടക്കുന്നതും, ഓണത്തിരക്കും […]
മരണ വീടുകൾ മുതൽ ഓണാഘോഷം വരെ; പാലായെ ചൂടുപിടിപ്പിച്ച് മുന്നണികള്‍
പാലായില് പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും. മരണവീടുകള്‍ മുതല്‍ ഓണാഘോഷം വരെ ഓടിത്തീർക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികള്‍. വിവാദങ്ങള്‍ അവസാനിച്ചെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോമും, പ്രചാരണത്തില് ബഹുദൂരം മുന്നിലാണെന്ന് മാണി സി കാപ്പനും ശബരിമല വിഷയം വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും പ്രതികരിച്ചു.












