സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്‍റെ നിരത്തുകളില്‍ ചീറിപ്പായുന്ന മന്ത്രി വാഹനങ്ങള്‍ നിയമലംഘകര്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ ഒരു വാഹനം 9 തവണയും മറ്റൊരു വാഹനം 5 തവണയും നിയമലംഘനത്തിന് പിടിക്കപ്പെട്ടു. പക്ഷെ […]
Kerala
അഭയ കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ
അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സി.ബി.ഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്‍റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന […]
ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിയ്ക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കുക. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. തിരുവോണ ദിനത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. ചതയ ദിനമായ സെപ്തംബർ 13 ന് രാത്രി 10 ന് […]
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിലെ തിരിച്ചടി: ജോയ്സ് ജോർജ് പ്രതിരോധത്തില്‍
കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിലേറ്റ തിരിച്ചടി മുൻ എം.പി ജോയ്സ് ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിയിൽ സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. കയ്യേറ്റകാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ആരോപണമുയർന്ന സമയങ്ങളിൽ ജോയ്സിനെ സംരക്ഷിച്ച നിലപാടിൽ വരും ദിവസങ്ങളിൽ സി.പി.എം വിശദീകരണം നൽകേണ്ടിവരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിലായിരുന്നു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെന്ന് പരാമർശിച്ചിരുന്നത്. തുടർന്നാണ് കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് വിവാദമായത്. വിഷയത്തിൽ […]
തുഷാറിനെതിരായ ക്രിമിനല്‍ നടപടികള്‍ തള്ളിയെങ്കിലും സിവില്‍ കേസ് നിലനില്‍ക്കും
വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും. തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ […]
വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതി
വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയിൽ കാസർകോട് യുവാവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. കാസർകോട് പുളിക്കൂർ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന കാസർകോട് എരിയാൽ സ്വദേശിയായ അഷ്‌റഫ് യുവതിയുടെ സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയതറിയിച്ചുള്ള ശബ്ദ സന്ദേശമയച്ചെന്നാണ് യുവതിയുടെ പരാതി. കാസർകോട് പുളിക്കൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അഷ്റഫിനെതിരെ പുതിയ മുത്തലാഖ് നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് കാസർകോട് ടൌൺ പൊലീസ് കേസ് രജിസ്റ്റർ […]
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തികശേഷിയില്ല
എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് […]
പാലായില്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍; ഒറ്റക്ക് പ്രചരണം നടത്തുമെന്ന് ജോസഫ്
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വിട്ടു നില്‍ക്കുമെന്ന് പി.ജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം പ്രശ്നം പരിഹരിച്ചാല്‍ പ്രചരണത്തിന് ഇറങ്ങുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും എന്നാല്‍ ഒറ്റക്ക് പ്രചരണം നടത്തുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ. മാണി വിഭാഗവുമായി ചേര്‍ന്ന് പ്രചാരണത്തിനില്ലെന്ന് ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’
പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യ പ്രതികരണങ്ങൾ മാറ്റി വെക്കണമെന്ന് കെ മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പ് തീരും വരെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണമെന്ന് എം.പി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവധി കൊടുക്കേണ്ട നേരമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പരിഹരിക്കണമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് കൂടിയിരുന്ന് പരിഹാരം കാണണമെന്നും മുരളീധരന്‍ പറഞ്ഞു. ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ബിഷപ്പായി ആന്റണി കരിയിൽ ഔദ്യോഗികമായി ചുമതലയേറ്റു
എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആന്റണി കരിയിൽ ഔദ്യോഗികമായി ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടക്കുന്ന ചടങ്ങില്‍ സിറോ മലബാർ സഭ മേജർ ആർച്ചു ബിഷപ് ജോർജ് ആലഞ്ചേരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ആർച്ച് ബിഷപ്പിന് കഴിയുമെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി പറഞ്ഞു. സിറോ മലബാർ സഭ സിനഡിന്റെ വർഷകാല സമ്മേളനത്തിന്റെ നിർദേശപ്രകാരമാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിച്ചത്. എറണാകുളം […]












