സാമ്പത്തികഭാരം ചൂണ്ടിക്കാട്ടി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഓണകിറ്റ് നിഷേധിച്ച സപ്‌ളൈക്കോയുടെ വക എല്ലാ എം.എല്‍.എമാര്‍ക്കും സ്‌പെഷ്യല്‍ ഓണകിറ്റ്. ഇക്കാര്യത്തില്‍ മാത്രം സാമ്പത്തിക ബാധ്യത ഒരു പ്രശ്‌നമേയല്ല. നല്ല നിലവാരമുളള സാധനങ്ങള്‍ എം.എല്‍ എ മാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം. വര്‍ഷങ്ങളായി പതിവുളള പാവപ്പെട്ടവര്‍ക്കുളള ഓണക്കിറ്റ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിവാക്കിയ സപ്ലൈക്കോയാണ് സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാര്‍ക്കുമായി 2000 രൂപയുടെ കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുളള സാധനങ്ങള്‍ നല്‍കണമെന്ന പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. ഇവ എം.എല്‍.എമാരുടെ വീടുകളിലോ […]
Kerala
മുത്തൂറ്റ് സമരം തുടരും: സര്‍ക്കാര്‍ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്റ്. കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. യോജിപ്പിനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെ […]
ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും
പാലാ ഉപതെഞ്ഞെടുപ്പില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ ബെന്നി ബഹനാന്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ജോസഫ് വിഭാഗവുമായുളള ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്. ജോസ് കെ. മാണി വിഭാഗം നടത്തുന്ന പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗം ഇന്ന് അതൃപ്തി അറിയിക്കും. പ്രചരണം പാതിവഴി പിന്നിട്ടിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. ഇരുവിഭാഗവും ഒന്നിച്ച് നില്കാന്‍ തയ്യാറാകാത്തത് പാലായിലെ പ്രചരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്നോട്ട് […]
ഓണത്തിനൊരുങ്ങി മലയാളി; ഇന്ന് ഉത്രാടപ്പാച്ചില്‍
ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകള്‍ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള തിരക്കിലാകും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും. പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കില്ല. ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് […]
മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും
മരടിലെ ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും. തീരദേശപരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ യോഗം ചേരും. കോടതി ഉത്തരവ് സൂചിപ്പിച്ച് ഇന്ന് രാവിലെ പത്തുമണിയോടെ ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് കൈമാറാനാണ് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തത്. ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗം വിശദമായി ചർച്ച ചെയ്യും. ഫ്ലാറ്റിൽ […]
അരങ്ങുണരുന്ന പാലാ…. ജനതയ്ക്ക് വേണ്ടത് മൈക്ക് കെട്ടിയുള്ള പ്രസംഗത്തിന്റെ പേമാരിയല്ല….ജെയിംസ് തെക്കേമുറി
മിനച്ചിലാർ അവളുടെ മടിത്തട്ടിൽ താരാട്ടുപാടിയുറക്കുന്ന പാലാ വീണ്ടും ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉയർന്നുകഴിഞ്ഞു. പാലാ രുപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി തുടങ്ങി വെച്ച പാലായുടെ വികസനം കെ. എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കൈകളിലൂടെ നീണ്ട 54 വർഷം കടന്നുപോയി. ഇപ്പോൾ ഇവരുടെ അസാന്നിദ്ധ്യത്തിൽ പുതിയ നേതൃത്വത്തിനായുള്ള ഗവേഷണത്തിലാണ്. പലപ്പോഴും പല തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തിന്റെ അളവ് കൂട്ടിയും , കുറച്ചും സൂചനകളും , മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെങ്കിലും പാലാ ഒരിക്കലും മാണിസാറിനെ കൈവിട്ടില്ല […]
മരട് ഫ്ളാറ്റ്; ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍
കോടതിവിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ വീണ്ടും റിട്ട് ഹരജി ഫയല്‍ ചെയ്തു. കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയും കളക്ടറും ഫ്ലാറ്റുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തെത്തി. ഇതോടെ ഫ്ലാറ്റിലേക്ക് പ്രവേശിക്കാനാവാതെ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍. […]
മന്ത്രിതല ചര്‍ച്ച പരാജയം; മുത്തൂറ്റിലെ സമരം തുടരും
മുത്തൂറ്റ് സമരത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരും. മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം […]
പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി
പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.
വാഹനത്തില്‍ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് വനം വകുപ്പ് ചെക്ക് പോസ്റ്റിലെത്തി
ഇടുക്കി മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാണ് അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയത്. പഴനിയിൽ പോയി മടങ്ങി വരുകയായിരുന്നു ഇവർ. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും […]











