മോട്ടോര്‍ വാഹനനിയമത്തിലെ പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടായേക്കും. ഹെല്‍മെറ്റ് വയ്ക്കാത്തതിനും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമുള്ള പിഴത്തുക 500 ആയി കുറച്ചേക്കും. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ പിഴത്തുക കുറയ്ക്കാന്‍ സാധ്യതയില്ല. പുതുക്കിയ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കനത്ത പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ […]
Kerala
കൊച്ചി മേയർക്കെതിരെ അവിശ്വാസ പ്രമേയം: വോട്ടെടുപ്പ് ഇന്ന്
കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവെയ്പിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മേയർക്കെതിരെ കോൺഗ്രസിൽ തന്നെ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവിശ്വാസപ്രമേയം പാടേ ബഹിഷ്കരിച്ച് തോല്‍പ്പിക്കാനാണ് യു.ഡി.എഫ് നീക്കം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. 74 അംഗ കൗണ്‍സിലില്‍ […]
തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും
ദുബൈയില്‍ വണ്ടിചെക്ക് കേസില്‍ നിയമ നടപടി നേരിട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും. വൈകുന്നേരം 6.50ന് നെടുമ്പാശേരിയില്‍ എത്തുന്ന തുഷാറിന് വിമാനത്താവളത്തിലും ആലുവ പ്രിയദർശിനി ഹാളിലും എസ്.എന്‍.ഡി.പി സ്വീകരണം നൽകും. കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലക്ക് എതിരെ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍ ഇന്നലെ അറിയിച്ചിരുന്നു. കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരും. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് […]
പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നു. ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും. പ്രധാന വ്യക്തികളെ കണ്ടു. സ്ഥാപനങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു തവണ വോട്ടു തേടി വോട്ടര്‍മാർക്കരികിലേക്ക് എത്തി. ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി വാഹന പര്യടനത്തിലേക്ക് നീങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ […]
ചരിത്രത്തിലാദ്യമായി മില്‍മ സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി
മില്‍മയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി. പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മയില്‍നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്കാണ് 3500 ലിറ്റര്‍ പാല്‍ കൊണ്ടുപോയത്. സംസ്ഥാനത്തിന് ആവശ്യമായ പാല്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോഴാണ് തമിഴ്നാട്ടിലേക്ക് 3500 ലിറ്റര്‍ പാല്‍ കയറ്റുമതി ചെയ്തത്. ഇവിടുത്തെ ആവശ്യം തീര്‍ന്നത് കൊണ്ടല്ല മറിച്ച് ഓണത്തിന് പായസം ഉണ്ടാക്കാന്‍ മില്‍മ തന്നെ വേണമെന്ന തിരിപ്പൂരിലെ മലയാളി സമാജത്തിന്‍റെ നിര്‍ബന്ധമാണ് കയറ്റുമതിക്ക് കാരണം. ഒരുലക്ഷത്തി നാല്‍പതിനായിരം രൂപക്കാണ് തിരിപ്പൂരിലേക്ക് പാല്‍ അയച്ചത്. മില്‍മക്ക് […]
മരടിലെ ഫ്ലാറ്റുടമകള്‍ സമരം തുടരും; നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്തും
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് മരട് ഫ്ലാറ്റിലെ താമസക്കാര്‍. ഇന്നലെ നഗരസഭക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചതിനാല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഫ്ലാറ്റുടമകള്‍ മരട് നഗരസഭക്ക് മുന്നില്‍ തിരുവോണ ദിനമായ ഇന്നലെ നിരാഹാരം സമരം നടത്തിയത്. തുടര്‍ന്നും പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. ഇതോടൊപ്പം […]
മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ: കേന്ദ്രത്തിന്റെ ഉത്തരവ് കാത്ത് കേരളം
മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുകയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിട്ട് നിലപാടെടുക്കാനാണ് കേരളത്തിന്റെ നീക്കം. അതുവരെ പിഴ ഈടാക്കാതെ ബോധവൽകരണം തുടരും. ഉത്തരവ് ഇറങ്ങിയാലേ വ്യക്തത വരൂ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതോടെ കേന്ദ്രം അയഞ്ഞതിൽ കേരളം ആശ്വാസത്തിലാണ്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള സാധ്യത കേരളം തേടുന്നതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പ്രസ്താവന വരുന്നത്. എന്നാൽ […]
അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണം; ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി
കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മരട് നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കരുതെന്നാവശ്യപ്പെടുന്ന പ്രമേയവും കൗണ്‍സില്‍ പാസാക്കി. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് നഗരസഭ ചൊവ്വാഴ്ച പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ […]
നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്‍ഡ് ഒഴിവുകൾ പരിശോധിച്ച് റിപ്പോർട്ട് നല്‍കാന്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗത്തോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിയമ വകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേരത്തെയും പരിശോധന നടത്തിയെങ്കിലും നിയമവകുപ്പ് പൂർണമായി വിവരങ്ങൾ കൈമാറിയിരുന്നില്ല.
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്; അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് . ജെയ്ന്‍ ക്വാറല്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകാനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന നഗരസഭാ കൌണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. മരട് ഫ്ലാറ്റ് പൊളിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം സമാപിച്ചു. ചര്‍ച്ചയില്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. ഫ്ലാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാനും […]









