India Kerala

മോട്ടോര്‍ വാഹന നിയമ ലംഘനം: അമിത പിഴയെ അനുകൂലിച്ച് മന്ത്രി മുരളീധരൻ

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങൾ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ല എന്നത് കൊണ്ടാണ് തെറ്റുകള്‍ ആവർത്തിക്കുന്നത്. പിഴത്തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് […]

India Kerala

‘പാലായില്‍ കാപ്പന്‍ തരംഗം’; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പാലായിലെ സാമുദായ അംഗങ്ങള്‍ക്കിടയിലും ഇതേ വികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ് ടോമിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷ ജോസ് കെ മാണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി […]

India Kerala

പി.കെ. ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയില്‍

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സസ്പെൻഷൻ നേരിട്ട പി.കെ ശശി എം.എൽ.എയെ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മറ്റി തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എ.കെ ബാലനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്. പി.കെ ശശിയെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ വന്ന കഴിഞ്ഞ ജില്ലാ കമ്മറ്റിയിൽ 11 പേർ എതിർത്തെങ്കിൽ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് […]

India Kerala

കൊച്ചി മേയർക്കെതിരെ എൽ.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം; എതിര്‍പ്പുകള്‍ മാറ്റിവെച്ച് മേയർക്കൊപ്പം യുഡിഎഫ്

കൊച്ചി മേയർക്കെതിരെ എൽ.ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ എതിർപ്പുകളെല്ലാം മാറ്റിവെച്ച് മേയർക്ക് സംരക്ഷണ വലയം തീർക്കുകയായിരുന്നു യു.ഡി.എഫ്. സൗമിനി ജെയിൻ മേയർ സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട യു.ഡി.എഫിനകത്തെ എതിർശബ്ദം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവർഷത്തെ ഭരണം പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇടഞ്ഞുനിൽക്കുന്ന യു.ഡി.എഫ് അംഗങ്ങളെ ഉപയോഗിച്ച് മേയറെ താഴെയിറക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും അവിശ്വാസപ്രമേയത്തെ തോൽപ്പിക്കാന്‍ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. 38 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ […]

India Kerala

മരടിലെ ഫ്ലാറ്റുടമകള്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി ന

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്‍കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയാന്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ താമസക്കാര്‍ സങ്കട ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് പുറമേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി ഇമെയില്‍ മുഖേന നല്‍കിയിട്ടുണ്ട്. ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച […]

India Kerala

പ്രളയദുരിതാശ്വാസത്തില്‍ ഇടത് സര്‍ക്കാരിനെ പ്രശംസിച്ച്‌ മുസ്ലിം ലീഗ് എം.പി, പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനമുന്നയിച്ച്‌ മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് മലപ്പുറം കളക്‌ട്രേറ്റിന് മുന്‍പില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബ്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് അബ്ദുള്‍ വഹാബ് സര്‍ക്കാര്‍ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും […]

India Kerala

മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് കോടിയേരി

മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. മരടില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്, അവരോട് അനുകമ്പ സമീപനം സ്വീകരിക്കണം, ഫ്‌ളാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധിയായതുകൊണ്ട് സര്‍ക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്, ആ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് സര്‍ക്കാര്‍ […]

India Kerala

വഴിയരികില്‍ ഇറക്കിവിട്ട രോഗിക്ക് ദാരുണാന്ത്യം

മുവാറ്റുപുഴ വണ്ണംപുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ യാത്രക്കാരൻ മരിച്ചു. ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ കിളിയാർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ണപുറം സ്വദേശി എ.ഇ സേവ്യർ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയിൽ അവശത പ്രകടിപ്പിച്ച സേവിയറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രഥാ മികചികിത്സ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ബസ് ജീവനക്കാർ […]

India Kerala

മഴയില്‍ മുന്നില്‍ പാലക്കാട്; കുറവ് ഇടുക്കിയില്‍

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയില്‍. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 42 ശതമാനം അധികം മഴയാണ് ജില്ലയില്‍ പെയ്തത്. സംസ്ഥാനത്താകെ 13 ശതമാനം അധികം മഴ കിട്ടിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരുന്ന നാലു ദിവസം കൂടി കേരളത്തില്‍ പരക്കെ മഴയായിരിക്കും. കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2,130 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മലപ്പുറവും […]

India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.മാര്‍ക്കും ഹരജി നല്‍കും. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജ‍ഡ്ജി കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമെന്ന് കെമാൽ പാഷ പറഞ്ഞു. അതിനിടെ മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ […]