ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വിജയിച്ചവർ ആഹ്ലാദിക്കുകയും പരാജയപ്പെട്ടവർ അവിവേകം കാണിക്കുകയും ചെയ്യരുത്. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു.
Kerala
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
ബാബരി കേസിലെ സുപ്രിം കോടതി വിധിയോട് സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് സംയമനത്തോടെയാണ് നമ്മള്‍ പ്രതികരിച്ചത്. അന്ന് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടാകരുത്. സുപ്രിം കോടതിയുടേത് അന്തിമ വിധിയാണ്. അതുകൊണ്ട് സമാധാനപരമായി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അയോധ്യ കേസ് വിധിക്ക് മിനിറ്റുകള്‍ മാത്രം ബാക്കി; ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍
കോഴിക്കോട്: അയോധ്യ ഭൂമിതര്‍ക്കകേസിലെ സുപ്രീംകോടതി വിധി ഇന്ന് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍മാര്‍ അഭ്യര്‍ത്ഥനയുമായി വന്നത്. കേസിന്റെ വിധി വരുന്ന പശ്ചാതലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വിധിവരുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് അയോധ്യ […]
ബാബരി വിധി; കാസര്‍കോട് നിരോധനാജ്ഞ
ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 11ന് രാത്രി 12 മണി വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം […]
ബാബരി വിധി; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് ഡി.ജി.പി
സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ ഉണ്ടാകുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എല്ലാ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയും നടക്കും.
യു.എ.പി.എ വിഷയത്തില്‍ ഇടത് മുന്നണിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി
യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം അംഗീകരിച്ചതോടെ ഇടത് മുന്നണിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. പൊലീസ് നടപടിയെ തള്ളിപ്പറയേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിക്കുമ്പോഴും മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സി.പി.ഐ വ്യക്തമാക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് കേന്ദ്രനേതൃത്വത്തിന്റെ വ്യത്യസ്ത അഭിപ്രായം സി.പി.എമ്മിനുള്ളിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ സി.പി.എം സംസ്ഥാനനേതൃത്വം ന്യായീകരിക്കുമ്പോഴും മുന്നണിക്കുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത് .യുഎപിഎ കരിനിയമമാണെന്ന് പറയുകയും സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആ നിയമമെടുത്ത് പ്രയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് സി.പി.ഐ അടക്കമുള്ള മറ്റ് […]
യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനള്ള പൊലീസ് നീക്കം വൈകുന്നു. പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപിന്റെയും മൊബൈല്‍ ഫോണിന്റെയും ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ കസ്റ്റഡി അപേക്ഷയും വൈകുകയാണ്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തരുതെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനെയും താഹയെയും കൈവിടാനുള്ള സി.പി.എം തീരുമാനം ഫലത്തില്‍ അനുഗ്രഹമായിരിക്കുന്നത് പൊലീസിനാണ്. മുഖ്യമന്ത്രി പോലീസിന് സംരക്ഷണ […]
കായികമേളയിൽ വീണ്ടും അപകടം; ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു
കോഴിക്കോട് റവന്യു ജില്ലാ കായികമേളയിൽ ഹാമർ ത്രോ മത്സരത്തിനിടെ അപകടം. ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. രാമകൃഷ്ണ മിഷൻ സ്ക്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. എന്നാല്‍ ഹാമറിന്‍റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി ജോസഫ് പറഞ്ഞു.
വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി
വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികള്‍ക്ക് നോട്ടീസ് നൽകിയത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാപാരികളെ ഈ ഊരാക്കുടുക്കിൽ ചാടിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അടിയന്തരപ്രമേയ ചർച്ചയിൽ ധനമന്ത്രി പറഞ്ഞു. കുടിശിക നോട്ടീസ് വ്യാപാരികൾക്ക് മേലുള്ള കാർപെറ്റ് ബോംബിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാറ്റ് കുടിശിക നോട്ടീസിന്റെ പേരിൽ പത്തനംതിട്ടയിൽ വ്യാപാരി ആത്മഹത്യ ചെയ്തത് ഉയർത്തിക്കാട്ടിയായിരുന്നു വി.ഡി സതീശൻ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കടക്കെണിയിലായ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സർക്കാർ. നികുതി വകുപ് ഉദ്യോഗസ്ഥർക്ക് മേൽ മന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. […]
യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം
കോഴിക്കോട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം. അലന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കും. ജാമ്യഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നോട്ടീസ് അയച്ചു.












