മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. മുല്ലപ്പെറിയാറില്‍ പുതിയ ഡാമിനായി തമിഴ്‌നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദിസംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ ആലോചിക്കുന്നുണ്ടോയെന്ന് എം.സ്വരാജാണ് […]
Kerala
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി
പഞ്ചായത്തുകളുടെ ധനവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരിടത്തും വികസന പദ്ധതികള്‍ തടസപ്പെട്ടിട്ടില്ലെന്നും പദ്ധതി വിഹിതം 20 ശതമാനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചെന്ന് കാണിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തി. മന്ത്രി സഭയെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും ഫണ്ട് വിഹിതം കൂട്ടിയെന്ന് പറയുന്നത് കളവാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി […]
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മൂന്ന് കെട്ടിടങ്ങളാണ് ആദ്യ ദിവസം പൊളിക്കുക. അതേ സമയം മരട് ഫ്ലാറ്റ് കേസിൽ വിജിലൻസ് നടപടി തുടങ്ങി. മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്‍റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി. നേരത്തെ അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്‍ക്കെതിരെ കൂടി കേസെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന്‍ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന്‍ ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍
വാളയാർ കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. അപ്പീല്‍ നൽകിയാൽ എതിർക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.
സുധാകരൻ – ഐസക് പോര് സര്‍ക്കാരിന് തലവേദനയാകുന്നു
മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്‍റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി. സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്‍റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ […]
ബാബരി വിധി; സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്നാരോപിച്ച് മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്
ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. ബാബരി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി സ്വദേശി വാഹിദ് ബിൻ മുഹമ്മദ്, പെരിന്തൽമണ്ണ താഴെക്കോട് സ്വദേശി പൊനിയിൽ തൊട്ടിപ്പറമ്പിൽ താജുദ്ദീൻ, പാണ്ടിക്കാട് സ്വദേശി ജഷീർ മെഹവിഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന […]
പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിങ് സൌകര്യമുണ്ടാകില്ല
ശബരിമല തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്ങ് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങൾ പാർക്ക് ചെയ്യുക. അതെ സമയം വേണ്ടത്ര പാർക്കിങ്ങ് സൗകര്യം നിലയ്ക്കൽ ഒരിക്കിയിട്ടുമില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ മാത്രം ഒരു ലക്ഷം വാഹനങ്ങൾ എത്തിയെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തിൽ 10,000 വാഹനം മാത്രമാണ് നിലയ്ക്കലിൽ ഒരു സമയം പാർക്ക് ചെയ്യാൻ കഴിയുക. കൂടുതൽ പാർക്കിങ്ങ് സൗകര്യം ദേവസ്വം […]
തിരുവനന്തപുരം ആലംകോട്ട് ലോറിയും കാറും കൂട്ടിയിടിച്ചു; നാല് മരണം
തിരുവനന്തപുരം:ആലംകോട് കൊച്ചുവിളയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയും മാരുതി ആള്‍ട്ടോയുമാണ് കൂട്ടിയിടിച്ചത്.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി,കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
മുഖ്യമന്ത്രിയാവാനൊരുങ്ങി മമ്മൂട്ടി; പിണറായ്ക്ക് കൈകൊടുത്ത് മെഗാസ്റ്റാര്‍
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്തിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുന്നതിനിടയിലാണ് സര്‍ശനം. മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് […]












