India Kerala

മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം

കൊച്ചി : തീരപരിപാലന നിയമം(സി.ആര്‍.ഇസഡ്.) ലംഘിച്ച്‌ മരടില്‍ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കള്‍. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക. ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) നിലപാടെടുത്തു. ഇന്ദോറില്‍നിന്നുള്ള സ്ഫോടന വിദഗ്ധന്‍ ശരത് […]

India Kerala

സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് : റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം റോഡ് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ റോഡുകളില്‍ ദിവസവും 11ഓളം മനുഷ്യ ജീവനുകള്‍ പൊലിയുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഒന്‍പത് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം അപകടം വര്‍ധിച്ചു. മരണന നിരക്കില്‍ 4.3ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്.. 2019 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെയുള്ള അപകട- മരണ നിരക്കുകള്‍ 2017, 2018 വര്‍ഷങ്ങളിലേതുമായി താരമത്യം ചെയ്തുള്ള പൊലീസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. 2019 […]

India Kerala

മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെതിരെ കൊലക്കുറ്റം; ഹരജി ഇന്ന് പരിഗണിക്കും

പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവേയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട മണിവാസകത്തിൻെറ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനുമാണ് ഹരജി നല്കിയത്. ത്യശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. 2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപ്പുട്ട് ജില്ലയില്‍ നിന്ന് ആയുധശേഖരം ആക്രമിച്ച് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സർക്കാര്‍ കോടതിയെ അറിയിച്ചത്. മാവോയിസ്റ്റുകളുടെ മരണ കാരണം ഏറ്റുമുട്ടലാണെന്ന് […]

India Kerala

കൊച്ചി ഡെപ്യൂട്ടി മേയര്‍ മത്സരം നാളെ

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. നാളെ നടക്കുന്ന തെരെഞ്ഞടുപ്പില്‍ അട്ടിമറിയുണ്ടാകില്ലന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

India Kerala

തിരുവനന്തപുരം നഗരസഭാ മേയറെ ഇന്നറിയാം

തിരുവനന്തപുരം നഗരസഭയിലെ മേയറെ ഇന്നറിയാം. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് മുന്നണികളും മത്സര രംഗത്തുണ്ട്. ‍ ഇടതുസ്ഥാനാര്‍ത്ഥി കെ ശ്രീകുമാറിനാണ് ജയസാധ്യത. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായ കെ ശ്രീകുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് നഗരസഭാകക്ഷി നേതാവും പേട്ട കൌണ്‍സിലറുമായ ഡി അനില്‍കുമാറാണ് യുഡിഎഫിനെ പ്രതിനിധീകരിക്കുക. […]

India Kerala

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി; യു.എ.പി.എ ചുമത്തിയത് തെറ്റെന്നും സി.പി.എം

കോഴിക്കോട് പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സി.പി.എം ജനറൽ ബോഡി യോഗങ്ങൾ. ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അതേസമയം യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന സി.പി.എം നിലപാട് റിപ്പോർട്ടിങ്ങിൽ ആവർത്തിച്ചു. അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്നാണ് സി.പി.എം കണ്ടെത്തല്‍. ഇവരുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സി.പി.എം വിലയിരുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം സൌത്ത് ഏരിയ കമ്മിറ്റി ചുമതലപ്പെടുത്തിയ […]

India Kerala

ചങ്ങനാശേരി നഗരസഭ ഭരണം; കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം

ചങ്ങനാശേരി നഗരസഭാ ഭരണത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പുതിയ തര്‍ക്കം. ജോസ് കെ മാണി വിഭാഗക്കാരനായ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് നൽകി. ചെയർമാൻ രാജിവെച്ചില്ലെങ്കിൽ അച്ചടക്കനടപടി ഉൾപ്പെടെ ഉണ്ടാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. യുഎഫിലെ ധാരണപ്രകാരം ആഗസ്റ്റിൽ ജോസ് വിഭാഗക്കാരനായ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വെക്കേണ്ടതാണ്ട്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ഇതിന് ലാലിച്ചൻ വഴങ്ങിയില്ല. ഇതോടെയാണ് പി.ജെ ജോസഫ് രേഖാമൂലം കത്ത് നൽകിയത്. […]

India Kerala

ബാബരി വിധി നിരാശാജനകമെന്ന് മുസ്‍ലിം ലീഗ്

ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി നിരാശാജനകമായിരുന്നെന്ന് മുസ്‍ലിം ലീഗ്. ധാരാളം വെെരുദ്ധ്യങ്ങളുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുടർ നടപടികളെ പറ്റി പരിശോധിക്കുമെന്നും പാണക്കാട് ചേർന്ന ലീഗിന്റെ ഉന്നതതല യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി വന്ന ശേഷം മുസ്‍ലിം സമുദായം കാണിച്ച പക്വമായ സമീപനം പ്രശംസയർഹിക്കുന്നതാണ്. കോടതി നിർദേശിച്ച സ്ഥലം സ്വീകരിക്കണമോ എന്ന കാര്യമടക്കം മുസ്‍ലിം പേഴ്സനൽ ലോ ബോർഡുമായും സമാന ചിന്തയുള്ള മറ്റു സംഘടനകളുമായും ചേർന്ന് ആലോചിക്കുമെന്നും […]

Entertainment Kerala

ആശങ്കകളെ സിക്സര്‍ പറത്തി രണ്‍വീര്‍; ഇത് കപില്‍ തന്നെയെന്ന് ആരാധകര്‍!

ഇന്ത്യയുടെ ആദ്യലോകകപ്പ് വിജയത്തിന്‍റെ കഥ പറയുന്ന ’83’ ന്‍റെ രണ്‍വീര്‍ പുറത്തു വിട്ട ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കപിലുമായ് രൂപസാദൃശ്യം നന്നേ വ്യത്യാസമുള്ള രണ്‍വീര്‍ ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം ക്രിക്കറ്റ്-സിനിമാപ്രേമികളുടെ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ആശങ്കകളെ ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് രണ്‍വീര്‍ ’83’ ലെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഒറ്റക്കാലില്‍ നിന്ന് കൂറ്റന്‍ അടി പായിക്കുന്ന കപിലിന്‍റെ മുഖമുദ്രയായ നടരാജന്‍ ഷോട്ടാണ് രണ്‍വീര്‍ പുറത്ത് വിട്ട ചിത്രത്തിലുള്ളത്. കപിലിനെ […]

Entertainment Kerala

സിനിമയില്‍ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപ‍ര്‍ണ

മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപ‍ര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]