കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി […]
Kerala
പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി
പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി എസ് സി പോകുന്നത്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി എസ് സി ചര്‍ച്ചകള്‍ നടത്തി. പദ്ധതി […]
സംസ്ഥാനത്ത് നാളെ സിനിമ ബന്ദ്
സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകൾ ബന്ദ് നടത്തും. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവും വിതരണവും നിർത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. സിനിമ സംഘടനകൾ സംയുക്തമായാണ് ബന്ദ് പ്രഖ്യാപിചിരിക്കുന്നത് എന്നതിനാൽ വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമ പ്രദർശനം പൂർണമായും നിലക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൂചന ബന്ദ്. […]
കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു
കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു. യുവജനപ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലിയാണ് കൂടുതല്‍ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ കെ.പി.സി.സി നേതൃത്വത്തിന് നേരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്. കേരള പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കമ്മറ്റി എന്നാല്‍ ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലെഴുതിയത്. കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്ന പി പി തങ്കച്ചനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കണമെന്നതാണ് മറ്റൊന്ന്. മുതിര്‍ന്നവരും പരിചയ സമ്പന്നരും പാര്‍ട്ടിയെ നയിക്കട്ടെ അടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കിട്ടും എന്ന പരിഹസിക്കുന്നവരുമുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധയില്‍ നില്ക്കുന്ന […]
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തിലാണ് ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെപ്പ് നടക്കുക. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. മേയറെ […]
‘സ്പീക്കര്‍ ഇരിക്കുന്നത് ഭരണപക്ഷ ബെഞ്ചില്‍’
അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി സ്പീക്കർക്കെതിരെ പ്രതിപക്ഷം. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്പീക്കർ സർക്കാരിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരുടെയും രാഷ്ട്രീയ ചട്ടുകമാകാൻ കഴിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചു. കിഫ്ബിയിലെയും കിയാലിലെയും സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ടായിരുന്നു വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്. മുൻപ് രണ്ട് തവണയും ഇന്ന് ചോദ്യോത്തരവേളയിലും വന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന് ധനമന്ത്രി വ്യക്തമാക്കിയതിനാൽ അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ബഹളം […]
ബാബരി വിധിയില്‍ തുടക്കത്തില്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ലീഗ്
ബാബരി മസ്ജിദ് കേസില് വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് […]
ഗ്രൂപ്പ് തന്നെ മുഖ്യം; കെ.പി.സി.സി പട്ടിക പുറത്ത്
കെ.പി.സി.സി ഹൈകമാന്‍ഡിന് സമര്‍പ്പിച്ച ഭാരവാഹികളുടെ പട്ടിക പുറത്ത്. വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 44 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാന നേതൃത്വം കൈമാറിയത്. യുവാക്കളുടെ പ്രതിനിധ്യം രണ്ടു പേരിലും വനിതാ പ്രാതിനിധ്യം മൂന്നുപേരിലും ചുരുക്കി. കെ സുധാകരനും കൊടിക്കുന്നിലിനും പുറമെ വി.ഡി സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എ.ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് രണ്ടു പേരും. എ ഗ്രൂപ്പിന്‍റെ നാലും ഐ ഗ്രൂപ്പിന്‍റെ 4 ഉം ഉള്‍പ്പെടെ […]
കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. കോര്‍പ്പറേഷന്റെ പുതിയ മേയറായി എല്‍.ഡി.എഫിന്റെ കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍ ഗോപനെയാണ് എൽ.ഡി.എഫ് തോല്‍പ്പിച്ചത്. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായിരുന്നു കെ ശ്രീകുമാര്‍.
ശബരിമല; ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്. ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായി. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ഈ മാസം 15 ന് മുൻപ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ […]











