India Kerala

പാര്‍ട്ടി ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ച് ‘നേതൃയോഗങ്ങള്‍’; ലീഗ് നേതാക്കളില്‍ അതൃപ്തി

പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സംഘടനയുടെ ‘നേതൃയോഗങ്ങള്‍’ ചേരുന്നതില്‍ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം.‌ സംസ്ഥാന കൌണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ദേശീയ കൌണ്‍സില്‍, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ രാഷ്ട്രീയ കാര്യസമിതി എന്നിവയാണ് സംസ്ഥാന, ദേശീയ തലങ്ങളിലെ ലീഗിന്റെ പ്രധാന സംഘടനാ വേദികൾ. ഇവയെല്ലാം ഒരു വ്യവസ്ഥയും പാലിക്കാതെ ചേരുന്നുവെന്നാണ് വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ഏതാനും നേതാക്കളെ വിളിക്കുകയും അവരെ ചേര്‍ത്ത യോഗം […]

India Kerala

പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍; പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനെ ഈ മാസം 15ആം തിയ്യതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍ പറഞ്ഞു. നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.

Entertainment Kerala

റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിൻ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. […]

India Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ കെ.ആര്‍ പ്രേംകുമാര്‍

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര്‍ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്‍.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് […]

India Kerala

ശബരിമല വിധി സര്‍ക്കാരിനും ഇടത് മുന്നണിക്കും നിര്‍ണ്ണായകം

ശബരിമല യുവതീ പ്രവേശനത്തിലെ വിധി സര്‍ക്കാരിനും ഇടത് മുന്നണിയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.പുനപരിശോധന ഹരജികള്‍ തള്ളിയാല്‍ സര്‍ക്കാരിന്റെ വിജയമെന്ന് അവകാശപ്പെടാമെങ്കിലും മണ്ഡലകാലത്ത് സ്ത്രീകള്‍ വന്നാലുണ്ടാകുന്ന പ്രതിസന്ധിയില്‍ ആശങ്കയുമുണ്ട്. പുനഃപരിശോധന ഹരജി അംഗീകരിച്ചാല്‍ തങ്ങളുടെ നിലപാടിന്റെ വിജയമായി പ്രതിപക്ഷവും ബി.ജെ.പി ആഘോഷിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28 ന് ഭരണഘടനബഞ്ച് വിധി പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ യാതൊരു കാലതാമസവും സി.പി.എമ്മിനും സര്‍ക്കാരിനുമുണ്ടായില്ല.എന്നാല്‍ പുനപരിശോധന ഹരജികളിലെ വിധി […]

India Kerala

ശബരിമല പുനഃപരിശോധന ഹരജികളില്‍ വിധി നാളെ

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ നാളെ വിധി പറയും. 65ലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്. 2018 സെപ്തംബര്‍ 28 […]

India Kerala

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ഹരജിയില്‍ വിധി ഇന്ന്

കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യതയും ആര്‍.ടി.ഐ നിയമപരിധിയും ചോദ്യം ചെയ്തുള്ള സുപ്രധാന ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കര്‍ണാടക എം.എല്‍.എമാരുടെ അയോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ രാവിലെ 10.30ന് ജസ്റ്റിസ് എന്‍‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരുടെ നിയമനവും അടക്കമുള്ളവ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കും വിധി പറയും കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി […]

India Kerala

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയില്‍ സംവിധാനം കൊണ്ടു വരാന്‍ പി എസ് സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‍സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നിന്‍റ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി എസ് സി പോകുന്നത്. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി എസ് സി ചര്‍ച്ചകള്‍ നടത്തി. പദ്ധതി […]

India Kerala

സംസ്ഥാനത്ത് നാളെ സിനിമ ബന്ദ്

സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകൾ ബന്ദ് നടത്തും. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവും വിതരണവും നിർത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. സിനിമ സംഘടനകൾ സംയുക്തമായാണ് ബന്ദ് പ്രഖ്യാപിചിരിക്കുന്നത് എന്നതിനാൽ വ്യാഴാഴ്ച സംസ്ഥാനത്ത് സിനിമ പ്രദർശനം പൂർണമായും നിലക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൂചന ബന്ദ്. […]

India Kerala

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു

കെ.പി.സി.സി പുനഃസംഘടനക്കെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമാകുന്നു. യുവജനപ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലിയാണ് കൂടുതല്‍ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ കെ.പി.സി.സി നേതൃത്വത്തിന് നേരെ പ്രതിഷേധവും പരിഹാസവും നിറയുകയാണ്. കേരള പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് കമ്മറ്റി എന്നാല്‍ ഒരു പ്രവര്‍ത്തകന്‍ ഫേസ്ബുക്കിലെഴുതിയത്. കെ.പി.സി.സി പുനഃസംഘടനയില്‍ പരിഗണിക്കാതിരുന്ന പി പി തങ്കച്ചനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കണമെന്നതാണ് മറ്റൊന്ന്. മുതിര്‍ന്നവരും പരിചയ സമ്പന്നരും പാര്‍ട്ടിയെ നയിക്കട്ടെ അടുത്ത് പൊതുതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കിട്ടും എന്ന പരിഹസിക്കുന്നവരുമുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധയില്‍ നില്ക്കുന്ന […]