വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി നോട്ടീസ് അയച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെയാണ് മരിച്ച പെൺകുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു. 13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം […]
Kerala
ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് നിയമോപദേശം
ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണം. വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ വിലയിരുത്തി. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് […]
കുറ്റിപ്പുറം പാലം നവീകരണം: നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
മലപ്പുറം : കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തൃശൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവക്കാണ് പൂര്‍ണമായും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള ഭാര വാഹനങ്ങള്‍ ഒഴികെയുള്ളവക്ക് യാത്രാനുമതി ഉണ്ടാകും. കോഴിക്കോട് നിന്നും തൃശൂര്‍ പൊന്നാനി ഭാഗത്തേക്ക് പോകുന്ന ഭാര വാഹനങ്ങളും തൃശൂര്‍ പൊന്നാനി ഭാഗത്ത് നിന്നുള്ള ഇരു ചക്ര വാഹനമുള്‍പ്പടെയുള്ളവയും കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ […]
പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ്
പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തീയ്യേറ്റര്‍ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 10 രൂപ […]
ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന ഹരജി ഇന്ന് കോടതിയില്‍
അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. […]
ശബരിമല തീര്‍ഥാടനം: സ്പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്ട്രിക് ബസുകളും ചെയിന്‍ സര്‍വീസ് നടത്തും. ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം പമ്പയില്‍ നിന്ന് 50 ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തും. ദീര്‍ഘദൂര ബസുകൾക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല സ്പെഷ്യല്‍ ഓപ്പറേഷന്‍ സെന്ററുകളായ തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമളി, എറണാകുളം, […]
ശബരിമല വിധി: വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും
ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ […]
വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി
വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രിം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുകയാണ്.മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാകുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം
വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കുമ്മനം രാജശേഖരന്‍. വിധിയില്‍ സംസ്ഥാന സർക്കാർ കൈകടത്തരുത്. പുനഃപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും കുമ്മനം പറഞ്ഞു. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ലെന്നത് സാങ്കേതികം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. വിധി അയ്യപ്പ വിശ്വാസികളുടെ വിജയമാണ്. അരാജകവാദികളെയും നിരീശ്വര വാദികളെയും കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി
ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള […]












