കെപിസിസി ഭാരവാഹി പട്ടികയിലെ അതൃപ്തി സോണിയ ഗാന്ധിയ അറിയിച്ച് കെ. മുരളീധരന്‍. ജംബോ കമ്മിറ്റി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന് വിരുദ്ധമാണെന്നാണ് കെ. മുരളീധരന്റെ നിലപാട്. രാഷ്ട്രീയകാര്യ സമിതിയുമായും എംപിമാരുമായും ആലോചിച്ചിട്ടല്ല തീരുമാനമെടുത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടത്തരുതെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
Kerala
പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു
പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരുകാരുടെ ഓര്മകളില് ചാത്തുണ്ണി ആശാനില്ലാത്ത പുലികള വിരളമാണ്. പതിനാറാം വയസ് മുതലാണ് ചാത്തുണ്ണി പുലിവേഷം കെട്ടിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ പുലികളിയിലും ചാത്തുണ്ണി ആശാന് സജീവ സാന്നിധ്യമായി. കുടവയറുള്ള പുലികള് ആടിത്തിമിര്ക്കുമ്പോള് കുടവയറില്ലാതെയാണ് ചാത്തുണ്ണി കാണികളുടെ ആവേശമായത്. നിര്‍മാണ തൊഴിലാളിയായിരുന്ന ചാത്തുണ്ണി ആ പണി നിര്‍ത്തിയിട്ടും പുലിക്കളി നിര്‍ത്തിയിരുന്നില്ല. പല ദേശങ്ങള്‍ക്ക് വേണ്ടി ചാത്തുണ്ണി പുലി […]
പി.ജെ ജോസഫിന്‍റെ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രം
പി.ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായയില്‍ ലേഖനം. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പിജെ ജോസഫാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയെന്ന് ലേഖനത്തില്‍ പറയുന്നു. ചിഹ്നത്തിന്റെ കാര്യത്തിൽ വിവാദമുയർത്തിയത് തിരിച്ചടിയായി. സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മുമ്പ് പി ജെ ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ തീരുമാനിച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം; ഹരജി ഇന്ന് ഹൈക്കോടതിയില്‍
പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവർ നൽകിയ ഹരജിയിൽ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിയ ഹരജിക്കാരെ രാത്രി വൈകും വരെ കാത്തു നിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്നും […]
മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്ന് കാനം രാജേന്ദ്രന്‍
പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്‍. ഉന്‍മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.
മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍
മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍. അട്ടപ്പാടി ഏറ്റുമുട്ടലും കോഴിക്കോട് യുഎപിഎ കേസും വിഷയമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനയുഗത്തിലും ദേശാഭിമാനിയില്‍ പി. രാജീവും ലേഖന പരമ്പര ആരംഭിച്ചു. മാവോയിസ്റ്റുകളെ വെടിയുണ്ടയാൽ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണെന്ന് കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ പറയുന്നു. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നത് സിപിഎമ്മിനെ അടിക്കാനാണെന്നാണ് പി. രാജീവിന്‍റെ ലേഖനത്തില്‍ പറയുന്നത്. മാവോയിസ്റ്റ് വിഷയത്തില്‍ മുന്നണിക്കുള്ളിലെ ചേരിതിരിവുകളെ സൂചിപ്പിക്കുന്നതാണ് ഇരു പാര്‍ട്ടികളുടെയും ഈ നിലപാടുകള്‍. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ് […]
ശാന്തന്‍പാറ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ കേസില്‍ റിസോർട്ട് മാനേജർ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. മൂന്നാർ ഡി.വൈ.എസ്.പി എം രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
യു.എ.പി.എ അറസ്റ്റ്; കൂടുതല്‍ തെളിവുകളുണ്ടാക്കാന്‍ പൊലീസ് നീക്കം
കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയേയും അലനെയും കൂടുതൽ തെളിവുകൾ കിട്ടിയതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി അലന്‍റെയും താഹയുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം ലഭിക്കേണ്ടതുണ്ട്. ഇവർ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാനാണ് ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതിഭാഗം ഉയർത്തുമ്പോൾ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാനുള്ള സമിതിയുടെ രൂപീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു
യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന സര്‍ക്കാര്‍ വാദം തെറ്റ്. രണ്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. 42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കണമെന്ന് കമ്മിറ്റി കണ്ടെത്തിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സമിതി തന്നെ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. 2017 ജനുവരിയിലാണ് യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 42 യു.എ.പി.എ കേസുകള്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ബെഹ്റയും […]
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്
കോഴിക്കോട് യു.എ.പി.എ ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെറ്റായ രീതിയിലാണ് പൊലീസ് നിയമത്തെ ഉപയോഗിച്ചത്.യു.എ.പി.എ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. പൊലീസ് നിയമത്തെ തെറ്റായി ഉപയോഗിച്ചു. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും […]












