India Kerala

വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായില്ല, കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നു: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കുട്ടികളുടെ അമ്മയെ കൂടി പ്രതിചേര്‍ക്കണമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്ത ബന്ധുക്കളാണ് പ്രതികള്‍. കുട്ടികളുടെ അമ്മയ്ക്ക് പല കാര്യങ്ങളും അറിയുമായിരുന്നു. അതുകൊണ്ട് അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിശോധനയില്‍ അലുമിനിയം ഫോസ്ഫറേറ്റ്കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.

India Kerala

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്; കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ദീര്‍ഘദൂര ബസുകളുടെ മിന്നല്‍ പണിമുടക്ക്. കഴിഞ്ഞദിവസം ഈ റൂട്ടില്‍ ഓടുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ലോക്കല്‍ റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഗാലക്‌സി ബസ്സാണ് അമിത വേഗം ആരോപിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. താമരശേരി ഡിവൈഎസ്പി കെപി അബ്ദുള്‍ റസാക്കിന്റെ വാഹനത്തെ ഹോണ്‍ മുഴക്കിയും ബസിന്റെ വാതിലില്‍ അടിച്ചും ജീവനക്കാര്‍ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും […]

India Kerala

ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നും തുടരും; കോടതിയിലേക്ക് വരുന്ന പൊതുജനങ്ങളെ തടയില്ല

ഡൽഹിയിൽ അഭിഭാഷകരുടെ സമരം ഇന്നും തുടരും. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൂർണമായി നടപടിയെടുക്കാതെ സമരം പിൻവലിക്കില്ല നിലപാടിലാണ് അഭിഭാഷകർ. എന്നാൽ കോടതിയിലേക്ക് എത്തുന്ന ഇന്ന് പൊതുജനങ്ങളെയും തടയില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജില്ലാ കോടതികളിലെ പണിമുടക്കും പ്രതിഷേധവും നീതി ലഭിക്കും വരെ തുടരാനാണ് അഭിഭാഷകരുടെ തീരുമാനം. ഇതനുസരിച്ച് സാകേത് അടക്കമുള്ള ജില്ലാ കോടതികളിൽ ഇന്നും പ്രതിഷേധം നടക്കും. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ കവാടം അടച്ചു പൂട്ടിയ അഭിഭാഷകർ ഇന്ന് അത്തരം നടപടികൾ ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ […]

India Kerala

പി.എസ്.സി പരീക്ഷ തട്ടിപ്പ്; നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്

പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമനത്തിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതില്‍ തെളിവില്ലെന്നും റിപ്പോര്‍ട്ട്. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കി. പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി […]

India Kerala

അറ്റകുറ്റപണികള്‍ അവതാളത്തില്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍കഥയാവുന്നു

കെ.എസ്.ആര്‍.ടി.സി ബസുകളുടെ അറ്റകുറ്റ പണികള്‍ അവതാളത്തിലായതോടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് മുടങ്ങിയ നിരവധി ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്വകാര്യ ലോബികളെ സഹായിക്കാനുള്ള മാനേജ്മെന്‍റ് നീക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. മിക്ക കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളില്‍ പലതിനും ചെറിയ അറ്റകുറ്റപ്പണികള്‍ മതിയാകും. എന്നാല്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോകളിലും കേടുപാടുകള്‍ തീര്‍ക്കാനായി കെട്ടിക്കിടക്കുന്ന ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. വയനാട്ടിലെ ഏറ്റവും സജീവമായ സുല്‍ത്താന്‍ […]

India Kerala

സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു . രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു . രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി , എക്സ്പ്രസിനും പുറപ്പെടാനായില്ല. ഇപ്പോള്‍ തകരാര്‍ പരിഹരിച്ച ശേഷം ട്രയിനുകള്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.

India Kerala

വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് അഡ്വ.ജലജ മാധവന്‍

വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജലജാ മാധവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കും .ജുവനൈല്‍ കോടതിയില്‍ പാലക്കാട് നാര്‍ക്കോട്ടിക് സൈല്‍ ഡി.വൈ.എസ്.പിയാണ് അപേക്ഷ നല്‍കേണ്ടതെന്നും മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. വാളയാര്‍ കേസില്‍ 4 പ്രതികളെ പാലക്കാട് സെഷ്യന്‍സ് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.കേസില്‍ വിധി പറയും മുന്‍പ് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അഫിഡവിറ്റ് നല്‍കിയാല്‍ […]

India Kerala

പ്രളയം തകര്‍ത്ത കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ജർമൻ ഡെവലപ്‌മെന്റ് ബാങ്ക്

പ്രളയം തകർത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും കരാർ ഒപ്പിട്ടു. 2020 മെയ് മാസത്തില്‍ പണി ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ 31 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നല്‍കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം […]

India Kerala

യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൌത്ത് ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. സി.പി.എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമായ അലൻ ഷുഹൈബും ചുങ്കം ബ്രാഞ്ചംഗമായ താഹ ഫസലും മാവോയിസ്റ്റനുകൂല നിലപാടിന്റെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിദ്യാർത്ഥികൾ കൂടിയായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമർശനവും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതേ സമയം തന്നെ […]