India Kerala

കാസര്‍കോട് ജില്ലയില്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പെന്റവാലന്റ് വാക്സിനുകള്‍ക്ക് ക്ഷാമം

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം മുതല്‍ ഓരോ മാസം ഇടവേളയില്‍ നല്‍കുന്ന പെന്റവാലന്റ് വാക്സിനാണ് ജില്ലയില്‍ ലഭ്യമല്ലാതായത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ലഭ്യമല്ല. കുട്ടികളെയും കൊണ്ട് ആശുപത്രികളിലെത്തുന്നവര്‍ വാക്സിന്‍ എത്തിയില്ല എന്ന വിശദീകരണം കേട്ട് മടങ്ങേണ്ട അവസ്ഥയാണ് , ആഴ്ചയില്‍ മൂന്ന് ദിവസം വാക്സിനേഷന്‍ നടത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസം 120 ഓളം കുഞ്ഞുങ്ങളെത്താറുണ്ട് . വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം ആളുകളും വന്ന് […]

India Kerala

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ […]

India Kerala

കെട്ടിട നിര്‍മാണ നിയന്ത്രണം; സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു. ഇടുക്കിയിലെ 8 വില്ലേജുകളിൽ കെട്ടിടനിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളുടെ ഉപജീവനത്തെ ബാധിച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.ജെ ജോസഫ് ആരോപിച്ചു. 13 ജില്ലകളിൽ ഇല്ലാത്ത നിയന്ത്രണം ഇടുക്കിക്കാർക്ക് […]

India Kerala

ആകാശം തൊട്ട് ഉള്ളി വില: ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ

ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളിക്ക് കടുത്ത ക്ഷാമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആകാശം തൊട്ട ഉള്ളി വില വര്‍ധന സംസ്ഥാനത്തും പ്രതിഫലിച്ചു. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് […]

India Kerala

മരടിലെ ഫ്ലാറ്റുകളില്‍ നിന്നും ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി

സുപ്രിം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് അനുമതി. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് എയർ കണ്ടീഷനുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്ലാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ സമയം […]

India Kerala

ജയമാധവന്‍ നായരുടെ മരണം മര്‍ദ്ദനമേറ്റ്‌ ?; വീടിനു പിന്നില്‍ നിന്നു ലഭിച്ച തടിക്കഷണത്തിലും രക്തക്കറ

തിരുവനന്തപുരം : കരമന കാലടി ഉമാമന്ദിരത്തില്‍ ജയമാധവന്‍നായര്‍ മര്‍ദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നില്‍നിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. […]

India Kerala

ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

കോട്ടയത്ത് ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം . തിരുനക്കര ശിവനെന്ന ആനയുടെ പാപ്പാനായ വിക്രമാണ് മരിച്ചത്. ഇടഞ്ഞോടിയ ആന വലിയ നാശ നഷ്ടങ്ങളും ഉണ്ടാക്കി. തിരുന്നക്കര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ശേഷം ചെങ്ങളത്തേക്ക് കൊണ്ടുപോകും വഴിയാണ് തിരുനക്കര ശിവനെന്ന ആന ഇടഞ്ഞത്. കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഒരു ബസ്സ് കുത്തിമറിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ആനപ്പുറത്തിരുന്ന ആനയെ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനായ വിക്രം മരണപ്പെട്ടത്. ബസിനും സമീപത്തുള്ള പോസ്റ്റിനും ഇടയിലൂടെ ആന കടക്കാന്‍ […]

India Kerala

അറ്റകുറ്റപ്പണികള്‍ക്കായി കുറ്റിപ്പുറം പാലം ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും

ദേശീയപാത 66ല്‍ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മുതൽ എട്ടു ദിവസത്തേക്ക് അടച്ചിടും. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് ഗതാഗത നിയന്ത്രണം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായാണ് ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം […]

India Kerala

യു.എ.പി.എ അറസ്റ്റ്; ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

India Kerala

മരട് ഫ്ലാറ്റ് കേസ്; താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ഉള്ളത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടി ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. ഈ മാസം രണ്ടാം തീയതി 24 പേര്‍ക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമിതി സര്‍ക്കാറിന് ശുപാര്‍ശ […]