കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതി നല്‍കിയ ബസുടമകള്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബസുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ആരോപണം അടിസ്ഥാനമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഉയര്‍ന്ന തുക പിഴ ചുമത്തിയത്. പിഴയില്‍ മൂന്ന് […]
Kerala
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാറിൽ നടക്കുന്നത് സീരിയൽ കില്ലിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം അടിയന്തിര പ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. വാളയാർ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശൂന്യവേളയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പൊലീസ് […]
മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹെെക്കോടതി തടഞ്ഞു. മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഹരജിക്കാർ. സംസ്കാരം നടത്താനുള്ള കീഴ്കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !
2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ […]
വാളയാറില്‍ നടന്നത് സീരിയല്‍ കില്ലിംഗെന്ന് പ്രതിപക്ഷം നിയമസഭയില്‍
വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് […]
‘കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്’; പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ ‘സാമര്‍ത്ഥ്യം’ തുറന്ന് പറഞ്ഞ് പ്രതി നസീം ഫേസ്ബുക്കില്‍
‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ […]
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
കരമന ജയമാധവൻ നായരുടെ മരണം; നിർണായക തെളിവ് പൊലീസിന് ലഭിച്ചു
കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് പൊലീസിന് ലഭിച്ചു. രക്തക്കറ പുരണ്ട തടി കഷ്ണം വീടിന്റെ പുറക് വശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഹാളിലെ മൂന്ന് ഇടങ്ങളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. ജയമാധവൻ നായർ മരിച്ചു കിടന്ന വീടിന്റെ പുറക് വശത്ത് നിന്നാണ് രക്തക്കറ പുരണ്ട തടി കഷ്ണം ലഭിച്ചത്. ഹാളിലെ ഭിത്തിയിലാണ് രക്തക്കറ കണ്ടെത്തിയത്. കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ […]
28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം കാസര്‍കോട്; അതിഥികളെ സ്വീകരിക്കാന്‍ സ്വന്തം വീടുകളൊരുക്കി നാട്ടുകാര്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് കാഞ്ഞങ്ങാട് നഗരം ഒരുങ്ങുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവര്‍ക്ക് തദ്ദേശീയരുടെ വീടുകളില്‍ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളില്‍ ഇവര്‍ക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള […]
ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്‍ട്ടിന്‍,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. […]












