കുമളിയില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബസ്സിനുള്ളില്‍ ഉറങ്ങുകയായിരുന്നു രാജന്‍. ബസില്‍ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചെങ്കിലും രാജനെ രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. കുമളി റൂട്ടില്‍ ഓടുന്ന ബസിനാണ് തീപിടിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.
Kerala
മരടിലെ ഫ്ലാറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ ഒരു മാസം കൂടി വേണമെന്ന് കരാറുകാര്‍; പൊടിശല്യം രൂക്ഷം
മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയ പരിധി അവസാനിച്ചു. നിലവില്‍ വേര്‍തിരിക്കലും മാലിന്യ നീക്കവും പാതിയെ പൂര്‍ത്തിയായിട്ടുള്ളൂ. ചൂട് കൂടിയത് മൂലം പ്രദേശത്തെ പൊടിശല്യത്തിനും കാര്യമായ കുറവുണ്ടായിട്ടില്ല. ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 45 ദിവസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വേര്‍തിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫാ സെറീന്‍, ജെയിന്‍ കോറല്‍ കോവ് എന്നീ സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ പകുതിയോളം ഇനിയും നീക്കം […]
ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം നാളെയെത്തും
കൊല്ലം ഇളവൂരിലെ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം നാളെയെത്തും. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് വിശദമായ പരിശോധന നടത്താനാണ് സംഘമെത്തുന്നത്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചേക്കും. ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവനന്ദയുടെ മരണത്തിൽ വിശദ പരിശോധന നടത്തി മുന്നോട്ടു പോവുകയാണ് അന്വേഷണ സംഘം. നാളെയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറ്റിലെത്തി പരിശോധന നടത്തും. ഈ ഭാഗത്തേക്കുള്ള ദൂരവും ആറിന്റെ ആഴവും അന്വേഷണസംഘം അളന്നു […]
സര്‍ക്കാരിന് എതിര്‍പ്പ്; സംസ്ഥാനത്ത് പാല്‍വില കൂട്ടില്ല
സംസ്ഥാനത്ത് പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. മില്‍മയുടെ സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. ലിറ്ററിന് മൂന്ന് രൂപ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കണമെന്നും മില്‍മ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് മേഖലാ യൂണിയനുകള്‍ മില്‍മയോട് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍ന്നത്. പാല്‍വില ലീറ്ററിന് ആറുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മേഖല യൂണിയനുകള്‍ മില്‍മക്ക് ശിപാര്‍ശ നല്‍കിയിരുന്നത്. ഓണത്തിന് മുന്‍പ് പാല്‍വില ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ […]
അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍
അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തൃശ്ശൂര്‍ ആനന്ദപുരത്തിനു സമീപം വില്ലിച്ചിറ പാടശേഖരത്തിലാണ് 25 ഏക്കറോളം നെല്‍കൃഷി രോഗബാധയെതുടര്‍ന്ന് നശിച്ചത്. ഇരുനൂറേക്കറിലധികം വിസ്തൃതിയുള്ളതാണ് പറപ്പൂക്കര പഞ്ചായത്തില്‍ പെടുന്ന വില്ലിച്ചിറ പാടശേഖരം. മണിരത്‌നം, രുദ്ര, ശ്രേയസ് എന്നിങ്ങനെ മൂന്നുതരം വിത്തുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്. ഇതില്‍ മണി രത്‌നം വിത്തുപയോഗിച്ച കര്‍ഷകരുടെ കൃഷിയാണ് രോഗബാധ മൂലം നശിക്കുന്നത്. പാടശേഖരത്തിലെ ഒരു ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട് രോഗബാധ ക്രമേണ മറ്റ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 25 ഓളം കര്‍ഷകരുടെ […]
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
പറയാതെ എങ്ങോട്ടും പോകുന്ന സ്വഭാവം ദേവനന്ദക്കില്ലെന്ന് അമ്മ ധന്യ. ഒറ്റയ്ക്ക് എവിടെയും പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു. ഇന്നലെ രാവിലെ 7.30ഓടെയാണ് ദേവനന്ദയുടെ മൃതശരീരം കൊല്ലത്തെ വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും ചെളിയുടെയും ജലത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നു. ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് ദുരൂഹത. തൊട്ടടുത്ത് […]
ലൈഫ് മിഷന്‍ പ്രഖ്യാപനം: കണക്കില്‍ തട്ടിപ്പെന്ന് യുഡിഎഫ്
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ്. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ലൈഫ് മിഷന്റെ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന് യുഡിഎഫ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയിലേക്ക് […]
കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല: ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛൻ മോഹനൻ
കൊല്ലം പള്ളിമൺ ഇളവൂരിൽ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛൻ മോഹനൻ. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നത് ശരിയല്ല. മരണത്തിൽ ദുരൂഹതയുണ്ട്. അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ലെന്നും ദേവനന്ദയുടെ മുത്തച്ഛന്‍. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെ ആയിരുന്നെന്നും മുത്തച്ഛന്‍ മോഹനന്‍ പറയുന്നു. ദേവനന്ദ ഒരിക്കൽ പോലും ആറ്റിൻകരയിൽ പോയിട്ടില്ലെന്നും അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നുവെന്നും മുത്തച്ഛന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല,സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും. കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവാവിന്‍റെ മരണം കൊറോണ മൂലമല്ല. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊറോണ സംശയത്തോടെ മലേഷ്യയില്‍ നിന്നെത്തിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാളുടെ ആദ്യ പരിശോധനഫലത്തില്‍ കൊറോണ സ്ഥീരീകരിച്ചിരുന്നില്ല.











