കൊറോണ സംശയത്തോടെ മലേഷ്യയില്‍ നിന്നെത്തിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാളുടെ ആദ്യ പരിശോധനഫലത്തില്‍ കൊറോണ സ്ഥീരീകരിച്ചിരുന്നില്ല.
Kerala
നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാൽ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്.വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം നല്‍കി. താന്‍ […]
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗുജറാത്തിലെ വംശഹത്യയ്‌ക്ക് സമാനമായ രീതികളാണ് ഡല്‍ഹിയില്‍ നടന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്‌ജിയെ സ്ഥലം മാറ്റിയത് ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5 ന് വൈകിട്ട് ഏരിയാ കേന്ദ്രങ്ങളില്‍ സി.പി.എം `ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കും.
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്ഡഡ് നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം പ്രശംസനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം നിയന്ത്രിക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ചില മാനേജ്മെന്റുകൾ രംഗത്തെത്തിയെങ്കിലും സർക്കാർ വഴങ്ങിയില്ല. കൃത്യമായ ഒരഭിപ്രായം പറയാതെ നിന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഒടുവിൽ നിലപാട് വ്യക്തമാക്കി. നിയമനം പി.എസ്.സിക്ക് വിടണം സ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് […]
ദേവനന്ദയുടെ മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും
കൊല്ലം പള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെയെത്തി എന്നതാണ് അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുന്നത്. മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്‌മോർട്ടം പ്രാഥമിക നിഗമനത്തിലും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്നാൽ ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിലെ […]
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും . തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാംഹി കുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മൂന്നാം തവണയാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്.ഇന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസിലെത്താന് ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞ ദിവസം വിജിലന്‍സ് നോട്ടീസ് നല്കിയിരുന്നു. […]
25,000 രൂപ വിലയുള്ള പൂച്ചയെ കാണ്മാനില്ല; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ
വെള്ളയും ഓറഞ്ചും നിറത്തിലുള്ള പേർഷ്യൻ പൂച്ചയെ ഒന്നര വർഷം മുമ്പാണ് വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കാൽലക്ഷം രൂപ വിലയുള്ള പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷിൽ. ആലപ്പുഴ ജില്ലയിലെ പത്തിയൂർക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിം ആണ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്. വെള്ളയും ഓറഞ്ചും നിറത്തിലുള്ള പേർഷ്യൻ പൂച്ചയെ ഒന്നര വർഷം മുമ്പാണ് വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു. വാങ്ങുമ്പോൾ ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പൂച്ചക്കുവേണ്ടി 15,000 രൂപ നൽകിയത്. ഒന്നര വയസ്സുള്ള പൂച്ചയെ […]
ദേവസ്വം ബോർഡുകളില്‍ വലിയ തോതിൽ അയിത്തം നിലനിൽക്കുന്നുവെന്ന് വെള്ളാപ്പള്ളി
ദേവസ്വം ബോർഡുകളില്‍ വലിയ തോതിൽ അയിത്തം നില നിൽക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ ഷർട്ടൂരി പ്രവേശിക്കുന്നത് അനാചാരമാണ്. ഗുരുവായൂർ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും ശിൽപശാലയിലാണ് ക്ഷേത്രങ്ങളിൽ ഇപ്പോഴും ചാതുർവർണ്യം നിലനിൽക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് അയിത്താചരണം ശക്തമായി നിലനിൽക്കുന്നത്. പിന്നോക്കക്കാർക്ക് പൂജാരിമാരാകാൻ കഴിയാത്ത അവസ്ഥയാണെന്നും അവരെ ഊട്ടുപുരകളിലേക്കാണ് നിയമിക്കുന്നതെന്നും വെള്ളാപ്പളളി പറഞ്ഞു. എല്ലാ […]
വിജനമായ ആറ്റിന്‍ കരയില്‍ കുട്ടി തനിച്ചെങ്ങിനെയെത്തി? ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല
ദേവനന്ദയുടേത് മുങ്ങി മരണമാകാമെന്ന നിഗമനത്തിലാണ് പൊലീസ് എങ്കിലും ദുരൂഹത ഒഴിയുന്നില്ല. കുട്ടി തനിച്ച് വിജനമായ ആറ്റിന്‍ കരയിലെത്തിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. ദേവനന്ദയുടെ വസതിയില്‍ നിന്നും ഏതാണ് 250 മീറ്റര്‍ അകലെയാണ് മൃതശരീരം കണ്ടെത്തിയത്. ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയില്‍ കുട്ടി എന്തിന് തനിച്ചെത്തി എന്നതാണ് പ്രധാന സംശയം. വീടിന് സമീപത്ത് ഏതാണ് 100 മീറ്റര്‍ അകലെയായി ആറുണ്ട്. എന്നാല്‍ മൃതശരീരം കണ്ടെത്തിയിരിക്കുന്നത് ഈ ആറിന് കുറുകെ നിര്‍മിച്ച ബണ്ടിനും അപ്പുറത്ത് നിന്നാണ്. സമീപത്ത് ഒരു ക്ഷേത്രം ഉണ്ടെങ്കിലും […]
യു.എ.പി.എ കേസ്; ത്വാഹയുടെ ജാമ്യാപേക്ഷ തള്ളി
പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് തള്ളിയത്. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.










