കൊല്ലം നെടുമൺകാവ് ഇളവൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. അമ്മയുടെ വീട്ടിലെത്തിയതായിരുന്നു ദേവനന്ദ. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ […]
Kerala
നിലമ്പൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി
നിലമ്പൂര്‍ അകമ്പാടത്തും വിദ്യാര്‍ഥിയെ കാണാതായി. നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീനെയാണ് ഇന്നലെ മുതല്‍ കാണാതായത്. 9ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീൻ രാവിലെ സ്കൂളിൽ പോയതാണെന്നും തിരിച്ചു വന്നില്ലെന്നും പൊലീസ്. രക്ഷിതാവിന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ റെയിൽവേ സ്റ്റേഷനിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്; ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരം ഇന്ന് നടക്കും
ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിലെ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്നലെ കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള […]
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി
കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വഷണം ഈര്‍ജിതമാക്കി. കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയം. പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദയാണ് കാണാതായിരിക്കുന്നത്. കൊല്ലം ഇളവൂര്‍ തടത്തില്‍ മുക്കില്‍ ധനേഷ് ഭവനത്തിലെ പ്രതീപ് കുമാറാണ് അച്ഛന്‍. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്.
കുട്ടനാട് സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു
കുട്ടനാട് സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റേതാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൊച്ചിയില്‍ നേതൃയോഗം നടക്കുന്ന ഹാളിന് സമീപം നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. കുട്ടനാട് സ്ഥാനാർഥി ചർച്ച യോഗത്തിന്റെ അജണ്ടയിലില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. അതേ സമയം മാണി സി കാപ്പൻ വിഭാഗം കുട്ടനാട് സീറ്റ് വിഷയം യോഗത്തിൽ ഉന്നയിക്കും. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ […]
പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നേരത്തേ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്സിന്‍റെ നടപടി. ശനിയാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുക. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഇത് മൂന്നാം തവണയാണ് വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15ന് തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. […]
ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം ; കെ സുരേന്ദ്രന് കീഴില്‍ നില്‍ക്കാനാകില്ലെന്ന് നേതാക്കള്‍
കാത്തിരിപ്പിനൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ എത്തിയതോടെ സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു . കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ . കെ സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം ആവര്‍ത്തിക്കകയാണ് എഎന്‍ രാധാകൃഷ്ണനും എംടി രമേശും . ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനും കടുത്ത പ്രതിഷേധത്തിലാണ്, കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച് ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം വന്ന […]
നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായി ഇന്നെത്തും
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യർ സാക്ഷി വിസ്താരത്തിനായി ഇന്നെത്തും. 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും ഇന്ന് കോടതിയി ഹാജരാകും നടിയെ അക്രമിച്ച കേസിലെ നിർണായക സാക്ഷികളായ മഞ്ജു വാര്യർ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. 2015 ജനുവരി 31 ന് മഞ്ജു ദിലീപ് […]
കൂടത്തായ് കൊലപാതകപരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച് കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള ജോളിയുടെ ചിത്രങ്ങള്‍ മീഡിയ വണിന് ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 4. 50 ഓടുകൂടിയാണ് ജോളി ജില്ലാ ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗ്ലാസുപോലുള്ള മൂര്‍ച്ചയുള്ള വസ്തുപയോഗിച്ചാണ് കൈ ഞരമ്പ് മുറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിവ് ആഴത്തിലുള്ളതല്ല. മെഡിക്കല്‍ കോളേജ് കാഷ്യാലിറ്റിയിലാണ് ജോളി ഇപ്പോഴുള്ളത്. അപകടനില […]
ആരിഫ്ഖാന്‍ ഗവര്‍ണറല്ല, മോദിയുടെ ഏജന്റ് മാത്രം- കെ മുരളീധരന്‍ എം.പി
ആരിഫ്ഖാന്‍ കേരളത്തിന്റെ ഗവര്‍ണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷന്‍ ഓഫീസറും മാത്രമാണെന്ന് കെ മുരളീധരന്‍ എം.പി. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാര്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ് ആരിഫ്ഖാന്‍ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാര്‍ക്കെതിരെയും മറ്റും നടത്തിയ പരാമര്‍ശങ്ങളിലൂടെ ആരിഫ്ഖാന്‍ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ […]











