India Kerala

ആരിഫ്ഖാന്‍ ഗവര്‍ണറല്ല, മോദിയുടെ ഏജന്റ് മാത്രം- കെ മുരളീധരന്‍ എം.പി

ആരിഫ്ഖാന്‍ കേരളത്തിന്റെ ഗവര്‍ണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷന്‍ ഓഫീസറും മാത്രമാണെന്ന് കെ മുരളീധരന്‍ എം.പി. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാര്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ് ആരിഫ്ഖാന്‍ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാര്‍ക്കെതിരെയും മറ്റും നടത്തിയ പരാമര്‍ശങ്ങളിലൂടെ ആരിഫ്ഖാന്‍ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ […]

India Kerala

വെടിയുണ്ട കാണാതായ സംഭവം; എസ്.ഐ കസ്റ്റഡിയില്‍

വെടിയുണ്ട കാണാതായ സംഭവത്തില്‍ എസ്.ഐ കസ്റ്റഡിയില്‍. എസ്.എ.പി ക്യാമ്പസിലെ എസ്.ഐയെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ കെയ്സുകള്‍ നിര്‍മിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും. കാണാതായ വെടിയുണ്ടകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് എസ്.എ.പി ക്യാമ്പിലെ പ്രസംഗ പീഠത്തില്‍ ഘടിപ്പിച്ചിരുന്ന പിച്ചള മുദ്ര പിടിച്ചെടുത്തത്. ഒഴിഞ്ഞ ബുള്ളറ്റ് കെയ്സുകള്‍ ഉരുക്കിയാണ് ഇതുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം.

India Kerala

കലാലയങ്ങളിലെ വിദ്യാര്‍ഥിസമരം നിരോധിച്ച് ഹൈകോടതി

കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ക്കെതിരെ ഹൈകോടതി. കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്ക് ഹൈകോടതി നിരോധനം ഏര്‍പ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച്‌ തുടങ്ങിയവ നിരോധിച്ചു. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല,വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.

India Kerala

കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു ഗ്രൂപ്പുകളും രംഗത്ത്

കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു ഗ്രൂപ്പുകളും രംഗത്ത്. സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ ജോസ് വിഭാഗം കുട്ടനാട്ടിൽ പ്രത്യേക ഉപസമിതി യോഗം ചേർന്നു. സീറ്റ് വെച്ചു മാറാൻ തയ്യാറല്ലെന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കി. ജോസ്-ജോസഫ് ഗ്രൂപ്പുകളുമായി ശനിയാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തമ്മിലടിച്ച് പാലാ ആവർത്തിക്കരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ്സിലെ ഇരു വിഭാഗത്തോടും കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. വിജയസാധ്യത മുൻനിർത്തിയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്സ് ആലോചിക്കുന്നത്. എന്നാൽ ജോസ് കെ. മാണി […]

India Kerala

ഡല്‍ഹിയില്‍ നടക്കുന്നത് ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന് സി.പി.എം; ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

ഡല്‍ഹിയില്‍ നടക്കുന്നത് ഗുജറാത്ത് വംശഹത്യക്ക് സമാനമാണ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെന്ന് സി.പി.എമ്മും കോണ്‍ഗ്രസും. പൌരത്വ സമരത്തെ തെരുവില്‍ തോല്‍പ്പിച്ചു കളയാമെന്ന സംഘപരിവാര്‍ വ്യാമോഹത്തിന്റെ ഉല്‍പ്പന്നമാണ് ഡല്‍ഹിയിലെ അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണകൂട ഭീകരതയാണ് ദില്ലിയില്‍ അരങ്ങേറിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എം.പിമാരടങ്ങുന്ന പ്രതിനിധി സംഘത്തെ മുസ് ലിം ലീഗ് നിയോഗിച്ചു. ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ് അടക്കമുള്ളവരെ നിയമത്തിന് മുന്നില്‍‌ കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന […]

India Kerala

ലീഗ് പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക്; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

മുസ്‍ലിം ലീഗ് പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ ലീഗിലെ മുഴുവന്‍ എം.പിമാരും അടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലെത്തുക.

India Kerala

കൊച്ചിയിലെ നിയമവിരുദ്ധ വഴിയോരക്കച്ചവടം; ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു

കൊച്ചി നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ പനമ്പള്ളി നഗറിൽ പ്രവർത്തിച്ചിരുന്ന കടകൾ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ നേരത്തെ ഒഴിഞ്ഞു പോകണമെന്നറിയിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച് കച്ചവടം നടത്തിയവര്‍ക്കെതിരെയാണ് നടപടി. ഇന്നലെ പനമ്പള്ളി നഗറിലെ കടകൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പൊളിച്ച് മാറ്റിയത്. നേരത്തെ കോടതി നിർദേശം വന്നതിന് പിന്നാലെ കോർപ്പറേഷൻ നടപടികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫോര്‍ട്ട് കൊച്ചി, വൈറ്റില. കലൂര്‍ […]

India Kerala

ട്രഷറി നിയന്ത്രണം; പ്രതിഷേധവുമായി യു.ഡി.എഫ്

സംസ്ഥാന സർക്കാർ പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കവർന്നെടുക്കുന്നു എന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ പ്രതിഷേധം. മലപ്പുറം കളക്ട്രേറ്റിന് മുന്നിലാണ് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധവുമായി സത്യാഗ്രഹം നടത്തിയത്. ട്രഷറി നിയന്ത്രണത്തിലൂടെ ത്രിതല പഞ്ചായത്തുകളെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് യു.ഡിഎഫ് ആരോപണം അനുവദിച്ച ഫണ്ടുകൾ തിരിച്ചു പിടിക്കുക, ഓഡിറ്റിന്റെ പേരിൽ പീഡിപ്പിക്കുക, ക്ഷേമ പദ്ധതികൾ അവതാളത്തിലാക്കുക തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ് ഉയർത്തുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യാഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് ജില്ലയിലെ ഗ്രാമ- ബ്ലോക്ക് […]

India Kerala

കുട്ടനാട് സീറ്റ്; തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന

കുട്ടനാട് സീറ്റ് സംബന്ധിച്ച തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന. മൂവാറ്റുപുഴ വിട്ടു നല്‍കികൊണ്ടുള്ള ഫോര്‍മുല ജോസഫ് വിഭാഗം അംഗീകരിക്കാന്‍ സാധ്യത. എം.ലിജു, ജോസഫ് വാഴക്കന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയായേക്കും. യു.ഡി.എഫിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ മുസ്‍ലിം ലീഗിന്റെ ഇടപെടല്‍ ഫലപ്രദമായേക്കുമെന്നും വിലയിരുത്തല്‍. കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ഗതിവേഗം കൂടും. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പി.ജെ ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ സീറ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വലിയ […]

India Kerala

മുന്‍ മന്ത്രി പി.ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വക്കറ്റ് പി ശങ്കരന്‍ അന്തരിച്ചു.കോഴിക്കോട് ചൂലുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ കടിയങ്ങാട്ടെ വീട്ടുവളപ്പില്‍ നടക്കും. അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചൂലുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പി ശങ്കരന്‍. ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ധിഖ് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയലെത്തിയിരുന്നു. തുടര്‍ന്ന് ഭൌതിക ശശീരം കാരപ്പറമ്പിലെ വസതിയിലേക്കെത്തിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ കോഴിക്കോട് ഡി. […]