India Kerala

വേനല്‍; തൃശ്ശൂര്‍ ജില്ലയില്‍ പലയിടത്തും ജലക്ഷാമം രൂക്ഷം

വേനല്‍ കനത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ചേര്‍പ്പ് പഞ്ചായത്തിലാണ് ശുദ്ധജലം ലഭിക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുടിവെള്ള പെപ്പ് ലൈന്‍ വിതരണ സംവിധനാത്തിലെ തകരാര്‍ മൂലം കൃത്യമായി ജലവിതരണം നടക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ ശുദ്ധജലം എത്തിക്കുന്നത്. കരുവന്നൂര്‍ ചെറിയപാലം, എട്ട്മുന, ഹെര്‍ബര്‍ട്ട് കനാല്‍ മേഖയിലുള്ളവരാണ് കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കുടിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പൊതു ടാപ്പുകളാണ് ഇവിടെയുള്ളവരുടെ ആശ്രയം. എന്നാല്‍ ടാപ്പില്‍ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് […]

India Kerala

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു

കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയ വൈദ്യുത ബില്ല് കേന്ദ്രീകരിച്ചാണ് അന്വേഷണം. വെടിയുണ്ടകൾക്ക് 35 വർഷത്തിലധികം പഴക്കമുള്ളതിനാൽ മുൻ സൈനികരിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ട്. വെടിയുണ്ടകൾ പൊതിഞ്ഞ പേപ്പറിനുള്ളിൽ നിന്നുലഭിച്ച വൈദ്യുത ബില്ല് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ബില്ലായതിനാൽ തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വെടിയുണ്ട പൊതിഞ്ഞിരുന്നത് ജനുവരി 28ലെ 2 പത്രങ്ങളിലാണ്. […]

India Kerala

പൌരത്വ നിയമഭേദഗതിയെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ. പൌരത്വ നിയമഭേദഗതിയെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയമുണ്ട്.എതിർക്കുന്നവർക്കൊപ്പമെന്ന് വരുത്തി തീർക്കുകയും പിന്നിൽ നിന്ന് അനുകൂലിക്കുകയും ചെയ്യുന്നു.മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയം കാണും, തനിക്ക് അത്തരം ഭയമില്ല. വാളയാർ, മാവോയിസ്റ്റ് കൊലപാതകം, യു എ പി എ കേസിൽ നിലപാടെടുത്തതിന്റെ പേരിലാവും പിണറായി വിജയന്‍റെ വിമര്‍ശനമെന്നും കെമാല്‍ പാഷ മീഡിയവണിനോട് പറഞ്ഞു.

India Kerala

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ മൊഴി നൽകാനെത്തുന്നത് വിവാഹ മോചനക്കേസ് നടന്ന കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിൽ. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയാണ് ഇപ്പോൾ ഈ കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സി.ബി.ഐ കോടതി എന്നതാണ് ആകസ്മികത. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് […]

India Kerala

കൊറോണ വൈറസ്; സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത് 135 പേര്‍

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത് 135 പേര്‍. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായവരുടെ 449 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 441 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

India Kerala

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 32,000 രൂപ

സ്വര്‍ണവില റെക്കോര്‍ഡില്‍. ആദ്യമായി ഗ്രാമിന് 4000 രൂപയിലെത്തി. പവന് വില 32,000 രൂപയാണ്. സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വില വര്‍ധിച്ച് 31,800 രൂപയിലെത്തിയിരുന്നു. ഉച്ചക്ക് വില വീണ്ടും ഉയര്‍ന്ന് 32,000ത്തിലെത്തുകയായിരുന്നു. 520 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത് . രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. അതേസമയം കൊറോണ വൈറസ് […]

India Kerala

പെരിയ ഇരട്ടക്കൊല കേസ്

കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സൂചനാ സത്യാഗ്രഹ സമരം നടത്തി. കൊച്ചിയിലെ സിബിഐ ഓഫീസിന് മുന്‍പിലായിരുന്നു സമരം. കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനും അമ്മയും സഹോദരിമാരുമാണ് സൂചനാ സത്യാഗ്രഹസമരം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍‌ ചെയ്ത് അന്വേഷണം തുടങ്ങിയ സിബിഐയുടെ ഭാഗത്ത് നിന്ന് പിന്നീട് ഒരു നീക്കവും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ മുപ്പത്തി ഒന്നിന് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും […]

India Kerala

വരാന്‍ സാധ്യതയുള്ളവ എന്ന പേരില്‍ പിഎസ്‍സി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ പുസ്തകമിറക്കി

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‍സി പരിശീലനത്തിന് കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. വരാന്‍ സാധ്യതയുള്ളവ എന്ന പേരില്‍ പിഎസ്‍സി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ പുസ്തകമിറക്കിയതായി കണ്ടെത്തി. സ്വന്തം നിലയില്‍ പുസ്തകം ഇറക്കിയ രഞ്ജന്‍ രാജ് അവധിയിലല്ലെന്നും വിജിലന്‍സ് കണ്ടെത്തല്‍. പിഎസ്‍സി പരിശീലനം നല്‍കിയ കൂടുതല്‍ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു. പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രഞ്ജന്‍ രാജാണ് പിഎസ്‍സി പരിശീലനത്തിന് പുസ്തകം ഇറക്കിയത്. ഇദ്ദേഹം വീറ്റോ എന്ന സ്ഥാപനത്തിലെ പരിശീലകനാണെന്ന വിജിലന്‍സ് കണ്ടെത്തി. ഇപ്പോള്‍ മുന്നോക്ക വികസന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനിലുള്ള […]

India Kerala

താപനില ഉയരുന്നു, ജാഗ്രത പാലിക്കണം: ചൂട് കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലും

സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വര്‍ധന. ഇന്നലത്തേതില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തില്‍ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആലപ്പുഴയിലെ താപനിലയെങ്കില്‍ ഇന്നത് 2.2 ഡിഗ്രി ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെല്‍ഷ്യസ്. […]

India Kerala

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല

മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത്‌ എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം. കേസ് ഏപ്രിൽ പതിനാറിന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്. […]