India Kerala

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല

മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത്‌ എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം. കേസ് ഏപ്രിൽ പതിനാറിന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്. […]

India Kerala

കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ഇരുവരും നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് അന്തിമ കുറ്റപത്രത്തില്‍ പറയുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

India Kerala

ഇന്ന് നാല് ജില്ലകളില്‍ ചൂട് കൂടും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് […]

India Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേരിയില്‍ മനുഷ്യച്ചങ്ങല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം മഞ്ചേരി കാരാപറമ്പില്‍ തുടരുന്ന ആസാദി സ്ക്വയറിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമേകി മനുഷ്യച്ചങ്ങല തീര്‍ത്തു. ഭരണഘടനാ സംരക്ഷണ ജനകീയ കൂട്ടായ്മ തീര്‍ത്ത മനുഷ്യ ചങ്ങലയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാരാപറമ്പ് ആസാദി സ്‌ക്വയറില്‍ അനിശ്ചിതകാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കിടങ്ങഴി മുതല്‍ ചെങ്ങര വരെ മനുഷ്യച്ചങ്ങല തീര്‍ത്തത്. ഭരണഘടനാ സംരക്ഷണ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്ത ചങ്ങലയില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ പേരാണ് പങ്കെടുത്തത്. […]

India Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് രേഖകൾ സമർപ്പിക്കുക. ശിവകുമാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് ലോക്കറുകളും ഇന്ന് പരിശോധിച്ചേക്കും. ശിവകുമാർ ഉൾപ്പെടെയുള്ള നാലു പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളാണ് ഇന്ന് കോടതിയിൽ സമർപ്പിക്കുക. ഇതിൽ ശിവകുമാറിന്റെ സുഹൃത്ത് അഡ്വ.എൻ.എസ് ഹരികുമാറിന്റെ പുളിമൂടുള്ള വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഒന്നാം പ്രതി […]

India Kerala

വിദേശനിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: ഭീകരവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം തമിഴ്‍നാട്ടിലേക്കും

കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. തമിഴ്‍നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. അന്വേഷണസംഘം ഇന്നലെ കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു. പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് അതീവ ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിച്ചു. സംഘത്തിന് നേതൃത്വം നല്‍കുന്ന ഡി.ഐ.ജി അനില്‍ കുരുവിള ജോണ്‍ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും ഇത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു. റോഡരികില്‍നിന്ന് വെടിയുണ്ടകള്‍ ആദ്യം കണ്ടവരില്‍ നിന്ന് വിവരങ്ങള്‍ […]

India Kerala

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പിഎസ്‍സി കോച്ചിംഗ് സെന്ററുകള്‍: ആരോപണവിധേയരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നൽകാനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ ലക്ഷ്യ, വീറ്റ എന്നീ രണ്ടു കോച്ചിങ് സെന്ററുകളുടെ നടത്തിപ്പിൽ പൊതുഭരണവകുപ്പിലെ ഷിബു.കെ.നായർ, രഞ്ജൻ നായർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു ഉദ്യോഗാർഥികൾ നൽകിയ പരാതി. ഈ രണ്ട് സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ചില നിർണ്ണായക […]

Kerala

കണ്ണൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

പൂവക്കുളത്തിൽ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്നില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. പൂവക്കുളത്തിൽ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഇന്ന് ഉച്ചയായിട്ടും ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ജ്യോതിയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. […]

Kerala

രാഷ്ട്രീയകാര്യ സമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയുടെ നിലനില്‍പിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മാര്‍ച്ച് എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. അതിനിടെ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരായ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി ഹൈകമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.

India Kerala

കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി

കൊല്ലം കുളത്തൂപുഴ റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി. മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ആദ്യം കണ്ടത് നാട്ടുകാരാണ്. നാട്ടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. ഏത് തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമല്ല. പൊലീസിന്‍റെ കാണാതായ വെടിയുണ്ടകളില്‍പ്പെടുന്നവയാണോ ഇവയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ പരിശോധനക്ക് ശേഷമേ അറിയാനാകൂ.