Kerala

ഗതാഗത നിയമലംഘനങ്ങളില്‍ പിഴയടച്ചില്ലെങ്കില്‍ ഇനി ‘പണി’ കിട്ടും

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ മാറുകയാണ്. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ നമ്പരുകള്‍ ‘വാഹന്‍’ സോഫ്റ്റ് വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും അടച്ച് തീര്‍ക്കണം. പിഴ തുക അടക്കാതെ […]

India Kerala

ദേവനന്ദയുടെ മരണം; ഫോറൻസിക് സംഘം ഇന്ന് പരിശോധനക്കെത്തും

കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറിൽ മരിച്ച ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് എത്തുക. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രദേശത്തെത്തി സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഉച്ചയോടെയാകും ഫോറൻസിക് സംഘം ഇളവൂരിൽ എത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് വീട്ടുമുറ്റത്തുനിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഇത്തിക്കരയാറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

India Kerala

അരൂജ സ്കൂളിലെ വിദ്യാർത്ഥികളുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം തോപ്പുംപടി അരൂജ സ്കൂളിലെ വിദ്യാർത്ഥികൾ സി.ബി.എസ്.സി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം ഉള്ള സ്കൂൾവഴി പരീക്ഷ എഴുതാൻ ഇക്കൊല്ലം അനുമതി നൽകിയിട്ടുണ്ടോയെന്ന് സി.ബി.എസ്.സിയോട് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. അംഗീകാരമില്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടങ്കിൽ ഇക്കാര്യം വ്യക്തമാക്കി ഇന്ന് സത്യവാങ്മൂലം നൽകാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അങ്ങനെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിട്ടുണ്ടെങ്കിൽ അരൂജ സ്കൂളിലെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പും […]

India Kerala

കുട്ടനാട് സീറ്റ്; യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ചര്‍ച്ച പരാജയം

കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരുമന്നും സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും ചർച്ചക്ക് ശേഷം പി.ജെ ജോസഫ് പറഞ്ഞു. നാളെയും ചർച്ച നടത്താനാണ് യു.ഡി.ഫിന്‍റെ തീരുമാനം. പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിൽ നാലുമണിക്കൂർ നീണ്ട ചർച്ചയാണ് നടന്നത്. എന്നാൽ സീറ്റ് സംബന്ധിച്ച് പി.ജെ ജോസഫ് ഉറച്ച് നിന്നതായാണ് സൂചന. എന്നാൽ കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കം കാരണം ഇനിയൊരു തോൽവി മുന്നണിക്ക് […]

India Kerala

പെരിയ കേസിലെ പ്രതികളെ സര്‍ക്കാരും പൊലീസും സംരക്ഷിക്കുന്നു: ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ

പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന സി.ബി.ഐയുടെ തൽസ്ഥിതി റിപ്പോർട്ട് സര്‍ക്കാരിന് തിരിച്ചടിയാവുന്നു. സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നത് ഉന്നതരെ രക്ഷിക്കാനാണെന്ന ബന്ധുക്കളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും പൊലീസും സര്‍ക്കാരും നടത്തുന്ന ഒത്തുകളി വെളിപ്പെട്ടെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ. പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്‍റെയും ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്. കൊലയിൽ സി.പി.എമ്മിന്റെ […]

India Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിച്ചേക്കും

കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിച്ചേക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻ.സി.പി നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് ചേരും. പല പേരുകളും പരിഗണനയിൽ ഉണ്ടെങ്കിലും തർക്കമൊഴിവാക്കി ഒറ്റപ്പേരുമായി എത്താനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. തോമസ് ചാണ്ടി അന്തരിച്ചപ്പോൾ ഒഴിവ് വന്ന കുട്ടനാട് സീറ്റ് എൻ.സി.പി.ക്കു തന്നെ നൽകാൻ ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരിന്നു. എന്നാൽ‌ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെ സ്ഥാനാർ‌ഥിയാക്കണമെന്ന അഭിപ്രായം കുടുബത്തിനും എൻ.സി.പി.യിലെ ഒരു വിഭാഗം […]

India Kerala

ലാവ്‍ലിൻ കേസിൽ താൻ ശിക്ഷിക്കപ്പെടുമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി

ലാവ്‍ലിൻ വിഷയത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. ലാവ്‍ലിൻ കേസിൽ താൻ ശിക്ഷിക്കപ്പെടുമെന്നത്പ്ര തിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിൽ നിന്ന് പിണറായി വിജയൻ കുറ്റവിമുക്തനായിട്ടില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിനിടയിലായിരുന്നു പ്രതിപക്ഷം ലാവ്‍ലിൻ കേസ് മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയത്. സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയവേ ലാവ്‍ലിൻ വിളികളോടെ പ്രതിപക്ഷം വീണ്ടും അണിനിരന്നു. ഇതോടെ സിഎജി വിഷയം വിട്ട് ലാവ്‍ലിനിലായി മുഖ്യമന്ത്രിയുടെ മറുപടി. വിചാരണക്കോടതി വെറുതെ വിട്ട ലാലു പ്രസാദ് […]

India Kerala

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 64 പൈസയും ഡീസല്‍ വില 67 രൂപ 78 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 95 പൈസയും ഡീസല്‍ വില 69 രൂപ 09 പൈസയുമാണ്. പെട്രോളിന് മൂന്നു ദിവസത്തിനിടെ 44 പൈസയുടെ കുറവാണുണ്ടായത്.

India Kerala

തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍

സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൌരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി. ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് സഭയില്‍ മറുപടി […]

India Kerala

കോവിഡ് 19 എന്ന് സംശയം: സൗദിയില്‍ നിന്നെത്തിയ കൊയിലാണ്ടി സ്വദേശി ആശുപത്രിയില്‍

സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ കൊയിലാണ്ടി സ്വദേശിയെ കോവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആദ്യം ചികിത്സ തേടിയത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്. പിന്നീട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സ്രവ സാമ്പിള്‍ നാളെ പരിശോധനക്കയക്കും. നിലവിൽ സംസ്ഥാനത്ത് 206 പേരാണ് നിരീക്ഷത്തിലുളളത്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 9 […]