റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്. ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ […]
Gulf
ഡ്രോണ്‍, മിസൈല്‍ ആക്രമണം; ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേനയുടെ മുന്നറിയിപ്പ്
ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യസേന. യെമന്‍ സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍മാലിക് വ്യക്തമാക്കി. സൗദിക്ക് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി. ‘യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പോലുള്ള തെറ്റായ നടപടികള്‍ ഇനി ഹൂതികള്‍ ആവര്‍ത്തിക്കരുത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് കീഴില്‍ […]
ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം
ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈൽ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടുത്തമുണ്ടായി. എന്നാൽ അപകടത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമായതായി സൗദി സഖ്യസേന അറിയിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തത്സമയം പരാജയപ്പെടുത്തിയതുകൊണ്ട് […]
റഷ്യ-യുക്രൈന്‍ സംഘര്‍ഷം; പരിഹാര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് സൗദി
യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്ക് സമാധാന പരിഹാരം കാണാനുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണ്. സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ സന്തുലനവും സ്ഥിരതയും നിലനിര്‍ത്തണം. ഇതാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. […]
വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് […]
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.
എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
ദുബൈയിലേക്ക് മടങ്ങാന്‍ വാക്‌സിനേഷന്‍ വേണ്ട
ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്‌സിനേഷന്‍ ഇല്ലാതെ മടങ്ങാം. ജി.ഡി.ആര്‍.എഫ്.എ അനുമതി വേണം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര്‍ ഫലവും വേണം. എയര്‍ വിസ്താര, ഫ്‌ളൈ ദുബൈ വിമാനകമ്പനികളുടേതാണ് അറിയിപ്പ്.
കൊവിഡ് യാത്ര വിലക്ക്; തിരിച്ചുപോകാനാകാത്ത പ്രവാസികളില്‍ ഗള്‍ഫിലെ സര്‍ക്കാര്‍ ജീവനക്കാരും
മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ദുബായില്‍ പ്രവേശനം അനുവദിച്ചെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന വീണ്ടും തിരിച്ചടിയായി. അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരുടെ തിരികെപ്പോക്ക് അനിശ്ചിതത്വത്തിലാണ്. അതിരമ്പുഴ സ്വദേശി റെജി സെബാസ്റ്റ്യന്‍ ദുബായില്‍ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ റെജിക്ക് മേയ് 1ന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതും ലോക്ക് ഡൗണും പ്രതിസന്ധിയായതോടെ ഇതുവരെ […]
എണ്ണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിച്ചതായി സാമ്പത്തിക വിദഗ്ധർ
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന. പിന്നിട്ട രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം […]
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏപ്രിൽ 25 മുതൽ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എമിറേറ്റ്സ് എയർലൈൻസ് കൂടി സ്ഥിരീകരിച്ചതോടെ അടുത്ത മാസം 6 വരെ വിലക്ക് നീളും എന്നുറപ്പായി. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ […]