50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു. തുടർന്ന് ഇതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെൽ അലിയിൽ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തത്.യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നൽകി. […]
Gulf
“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ വാക്കുകൾ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവ: കെ സുരേന്ദ്രൻ
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ അദ്ദേഹം ഇന്നലെ പങ്കെടുത്തു. എന്നാൽ മോദിയുടെ സന്ദർശനത്തെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. “വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താൻ സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്നേഹം കൊണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം അബുദാബിയിലെ […]
‘അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം’; പ്രധാനമന്ത്രി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു […]
‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം […]
ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; 7 പേർ ഡൽഹിയിൽ തിരിച്ചെത്തി
ഖത്തറില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട് തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. ഖത്തർ അമീറിൻ്റെ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ. 2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, […]
സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ
സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ. സൗദിയിലെ അബഹയിൽ ജോലി ചെയ്യുന്ന സുഹൃത്തിനായി നാട്ടിൽ നിന്നും കൊണ്ട് വന്ന മരുന്നാണ് നിരോധിത മരുന്നുകളുടെ പേരിൽ പിടിക്കപ്പെട്ടത്. തമിഴ്‌നാട്ടുകാരനായ മുരുകൻ ഗണപതി തേവരും സുഹൃത്തുമാണ് അശ്രദ്ധമൂലം പിടിയിലായിരിക്കുന്നത്. അബഹയിൽ ജോലി ചെയ്യുന്ന മുരുകൻ അസുഖം കാരണം നാട്ടിൽ പോകുകയും പരിശോധനയിൽ തലയിലെ ഞരമ്പിന് തകരാറ് സംഭവിച്ചതായും കണ്ടെത്തിയിരുന്നു. അവധി കഴിഞ്ഞ അദ്ദേഹം തിരിച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഗുളികകളും കൊണ്ടു വന്നിരുന്നു. പിന്നീട് ആറ് മാസത്തിനകം അസുഖം […]
സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല
സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര […]
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരം
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ […]
ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ ലോഗോ
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. ദമ്മാം റോസ് റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സ്കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ലോഗോ പ്രകാശനം ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസ കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവർത്തനങ്ങളും കഴിഞ്ഞ കാലങ്ങളിൽ മാതൃകയാണെന്നും പുതിയ വർഷത്തിൽ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ-സാംസ്കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് […]
യുഎഇ പ്രസിഡന്റിനെ സ്വീകരിച്ച് പ്രധാനമന്ത്രി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കും
ഇന്ത്യയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഊഷ്മള വരവേൽപ്. അഹമദബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയുടെ, പത്താമത് എഡിഷനിൽ പങ്കെടുക്കുന്നതിന് ആയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനം. അഹമ്മദാബാദ് വിമാനത്താവളത്തി ഇറങ്ങിയ,യുഎഇ പ്രസിഡന്റിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് […]