നീണ്ടുപോകുന്ന ഈ കൊറോണകാലത്ത് കുട്ടികളെ വീടുകളില്‍ അടക്കി നിര്‍ത്താനും പരിപാലിക്കാനും പാടുപെടുകയാണ് രക്ഷിതാക്കള്‍. പ്രത്യേക പരിഗണ വേണ്ടി വരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ അതിലും ബുദ്ധിമുട്ടാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ, ഒന്ന് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടുകയാണ് ഓട്ടിസം പോലെ പ്രത്യേക പരിഗണന വേണ്ട അവസ്ഥകളിലുള്ള കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും. കുഞ്ഞുങ്ങള്‍ സ്പെഷ്യല്‍ സ്കൂളുകളില്‍ പോകുന്ന സമയം ഈ രക്ഷിതാക്കള്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി കൊണ്ടുപോയിരുന്ന ക്ലിനിക്കുകളും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍ററുകളും എല്ലാം അടഞ്ഞു കിടക്കുന്നതും രക്ഷിതാക്കള്‍ക്ക് […]
Food
കര്‍ഷക സമരവും കുറേ പെരുംനുണകളും
എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്‍റെ ഉടമ […]
ദീർഘനാളത്തെ പ്രവർത്തിപരിചയവുമായി ശ്രീ ആൻറണി പനയ്ക്കൽ പുതിയ സംരംഭവുമായി സ്വിസ്സിൽ നിന്നും ആഗോള മാർക്കറ്റിലേക്ക് …
സ്വിസ് എന്ന് കേൾക്കുമ്പോൾതന്നെ ഏതൊരാൾക്കും മനസ്സിൽ വരുക സ്വിസ് ചോക്ലേറ്റ്, സ്വിസ് വാച്ചുകൾ , സ്വിസ് ചീസ് ഒക്കെ ആണ്. നമ്മുടെ ഇടയിലെ ഒരു മലയാളി കഴിഞ്ഞ മുപ്പത്തിമൂന്നു വർഷക്കാലം, ഒരു സ്വിസ് ചോക്ലേറ്റ് കമ്പനിയിൽ (Chocolat Stella Bernrain) ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയും അതിലുപരി കേരളത്തിൽ നിന്ന് ആദ്യമായി ഓർഗാനിക് കൊക്കോ അന്തർദ്ദേശ്ശീയ വിപണിയിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുകയും ചെയ്‌തു. പറഞ്ഞു വരുന്നത് ടെസ്സിനിൽ താമസിക്കുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ആന്റണി പനക്കലിനെ കുറിച്ചാണ്. […]
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം
കോഴിക്കോട് , കണ്ണൂര്‍ , മലപ്പുറം ജില്ലകളിലെ ഹോട്ടലുകളില്‍ പാഴ്സല്‍ സൌകര്യം മാത്രമേ ഉണ്ടാകൂ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം. കോഴിക്കോട് , കണ്ണൂര്‍ , മലപ്പുറം ജില്ലകളിലെ ഹോട്ടലുകളില്‍ പാഴ്സല്‍ സൌകര്യം മാത്രമേ ഉണ്ടാകൂ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹോട്ടലുടമകളുടെ തീരുമാനം. ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് ഹോട്ടലുടമകളുടെ വിലയിരുത്തല്‍. സാഹചര്യങ്ങള്‍ അനുകൂമാലകുന്നതു വരെ ഹോട്ടലുകള്‍ തുറന്ന് പഴയതു പോലെ പ്രവര്‍ത്തിക്കേണ്ടെന്ന് ഹോട്ടല്‍ […]
കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യവുമായി ലീനാ കുളങ്ങരയുടെ അടുപ്പും വെപ്പും വ്ലോഗ്..
മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും പുതുതലമുറയ്ക്ക് പാചകത്തിൽ താത്പര്യമുളവാക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് അടുപ്പും വെപ്പും വ്ലോഗ് ഒരുക്കിയിരിക്കുന്നത്. ഈ വ്ലോഗിന്റെ അമരക്കാരിയായ ലീന കുളങ്ങര പ്രീഡിഗ്രിയ്ക്ക് ഹോംസയൻസ് പഠിച്ച് അതിൽ തന്നെ ഉന്നത ബിരുദം എടുക്കണമെന്ന ആഗ്രത്തോടെ തുടർ പഠനം നടത്തി വരുമ്പോഴാണ് വിദേശ തൊഴിൽ സാധ്യത അധികമുള്ള നഴ്സിംഗ് പഠിക്കാൻ വീട്ടുകാർ തിരിച്ചു വിടുന്നത്. ലീന അന്ന് കൈവിട്ട ചിരകാല അഭിലാഷം സഫലമാക്കാനുള്ള കഠിന ശ്രമഫലമായാണ് അടുപ്പും വെപ്പും വ്ലോഗ് […]
പരീക്ഷാകാലത്ത് കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇവ കഴിക്കൂ
പരീക്ഷാകാലത്ത് മറ്റെന്തിനേക്കാളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടി ഓര്‍മശക്തിയെയാണ്. പഠിച്ച കാര്യങ്ങള്‍ മറന്നുപോകുമോ എന്ന ആശങ്കയാണ് ഇരു കൂട്ടര്‍ക്കും എന്നാല്‍ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണപദാര്‍ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം സ്ട്രോബെറി,ബട്ടര്‍ഫ്രൂട്ട്,ഓറഞ്ച്,നെല്ലിക്ക,പേരക്ക തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി കൂട്ടുന്നതിനും ഉത്തമമാണ്. ബ്രക്കോളി, ബ്രസല്‍, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങളാണ് ഓര്‍മശക്തിക്ക് ഉപകരിക്കുന്ന മറ്റ് പദാര്‍ഥങ്ങള്‍. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനവേഗം വര്‍ദ്ധിപ്പിക്കും.ബ്രോക്കോളി വേവിച്ച് സലാഡ് രൂപത്തില്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. കൂടാതെ ഒമേഗാ ഫാറ്റി […]
ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്‌സിന് മികച്ച പ്രതികരണം .
ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്‌സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]
മലബാറുകാര്‍ പോരിശ പറയുന്ന മുട്ടമാല പോര്‍ച്ചുഗലിന്റേത്..?
മലബാറിലെ പേരുകേട്ട വിഭവമാണ് മുട്ടമാല. സല്‍ക്കാരപ്രിയരായ മലബാറുകാരുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം. എന്നാല്‍ മലബാറുകാരുടെ ഈ മുട്ടമാലക്ക് ഒരു വൈദേശിക ബന്ധം കൂടി പറയാനുണ്ട്. മുട്ടമാലയുടെ ദേശവും ചരിത്രവും പറഞ്ഞുതരികയാണ് എഴുത്തുകാരനും പ്രവാസിയുമായ നജീബ് മൂടാടി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മുട്ടമാലയുടെ ദേശവും ചരിത്രവും കോഴിക്കോടിന് തെക്കുള്ള മ്മടെ ചങ്ങായിമാര് വീട്ടിൽ വരുമ്പോൾ പിരിശത്തോടെ മുട്ടമാല വിളമ്പി തക്കരിച്ച്“ഞങ്ങള് കൊയിലാണ്ടിക്കാരുടെ സ്‌പെഷൽ പലഹാരമാണ്… പണ്ടു പണ്ടേ ഉള്ള പാരമ്പര്യ രുചിപ്പെരുമ…വടക്കേ മലബാറിൽ അല്ലാതെ […]
ഇതാണ് ലോകത്തെ അമ്പരിപ്പിച്ച മിറാക്കിൾ ജ്യൂസ്
ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്. മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം. മാതളനാരങ്ങ- 2 tbsp ഒരു ആപ്പിളിന്റെ പകുതി ഒരു പീച്ച് ചുവന്ന മുന്തിരി- 5-6 എണ്ണം ഒരു ബിറ്റ്‌റൂട്ടിന്റെ പകുതി വെള്ളം- 1 കപ്പ് തയ്യാറാക്കേണ്ട വിധം : മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി […]
ഈ ചായയ്ക്ക് വില 24,501 രൂപ !
ഒരു കാലത്ത് കാപ്പികളിലെ രുചിവൈവിധ്യത്തിനായിരുന്നു ഡിമാൻഡ് എങ്കിൽ ചായകളിലെ വൈവിധ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ആദ്യകാലത്ത് കട്ടൻ, പാൽ ചായ എന്നിങ്ങനെ രണ്ട് തരം ചായകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഗ്രീൻ ടീ, ബ്ലൂ ടീ, ലൈം ടീ, ജിഞ്ചർ ടീ, വാനില ടീ എന്നിങ്ങനെ നിരവധി തരം ചായകളുണ്ട്. ലോകത്ത് 1500 തരം ചായകളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ വിലപിടിപ്പുള്ള ഒന്നാണ് ‘പർപ്പിൾ ടീ’. ഈ ചായയ്ക്ക് വില 24,501 രൂപ ! അരുണാചൽ പ്രദേശിലാണ് ഈ […]