Europe India Kerala Pravasi Social Media Switzerland UK

മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു ..

നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് . ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് […]

Europe Kerala Pravasi Switzerland

വൈവിധ്യമാർന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നതിന്റെ നേർക്കാഴ്ച – സംഘടനയുടെ 2020 ലെ വാർഷിക റിപ്പോർട്ട് പൊതുജനസമക്ഷം.

മനസ്സിൽ നന്മയും, സാമൂഹ്യ പ്രതിബദ്ധതയും, സഹജീവികളോടുള്ള കരുതലും, അനുപമമായ ഇച്ഛാശക്തിയുമുള്ള കുറെ വ്യക്തികൾ ഒരുമിച്ചു ചേർന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സ്വിറ്റസർലന്റിലെ ” ലൈറ്റ് ഇൻ ലൈഫ് ” എന്ന ചാരിറ്റി സംഘടന. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നു . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഭവന – സ്‌കൂൾ നിർമ്മാണ സഹായ പദ്ധതികൾ , അടിസ്ഥാന […]

Association Europe Pravasi Switzerland

പതിനൊന്നു പ്രൊവിൻസുകളെ കോർത്തിണക്കി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് നവ നേതൃത്വം …

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല .. യൂറോപ്പിൽ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് […]

Europe Kerala Pravasi Switzerland

യു ഡി എഫ് അധികാരത്തിലെത്താൻ ഒരുമയോടെ 27 രാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനകള്‍ ….പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ശക്തമായി ഇടപെടണമെന്നും സംഘടനാ പ്രതിനിധികൾ .

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ശക്തമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ, എ ഐ സി സി സെക്രട്ടറി ഹ്യൂമാൻഷു വ്യാസ്, ഐ ഒ സി പ്രസിഡന്റ്‌ സാം പിട്രോട തുടങ്ങി മുതിർന്ന കോൺഗ്രസ്‌ നേതാക്കളുമായി പ്രവാസി കോൺഗ്രസ് സംഘടനകൾ സൂം വഴി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു . അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷനിലേക്ക് മുൻകാലങ്ങളിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയം മറ്റുവാനും […]

Europe India Pravasi Switzerland

മഹാത്മാഗാന്ധി വധിക്കപ്പെട്ടിട്ട് 73 വർഷം – നമ്മുടെ ഇന്ത്യയിൽ മഹാത്മജിയെ വിസ്മരിക്കുന്നുവോ ? – ജേക്കബ് മാളിയേക്കൽ

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മഹാത്മജി യെക്കുറിച്ച് വളരെ കുറച്ചേ പഠിച്ചിട്ടുള്ളൂ എന്ന നോവുന്ന സത്യം തിരിച്ചരിച്ചറിഞ്ഞത് പ്രവാസി ആയതിന് ശേഷം മാത്രമാണ്. അമ്പത് വയസ്സിന് ശേഷമാണ് സത്യാന്വേഷണ പരീക്ഷണങ്ങളും ഫ്രീഡം അറ്റ് മിഡ്നൈറ്റും വായിക്കാൻ കഴിഞ്ഞത്. ഇവയൊന്നും പാഠ്യപദ്ധതിയിൽ ഉൾപെടുകയോ വായിക്കാനോ സാധിക്കാതെ പോയതിൽ നിരാശയും തോന്നിയിരുന്നു. സാക്ഷാൽ നെൽസൺ മണ്ടേലയും മുൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയും അവർക്ക് പ്രചോദനവും ഊർജ്ജവും നൽകിയത് മഹാത്മാഗാന്ധിയുടെ ആത്മകഥ ആണെന്ന് വ്യക്തമാക്കിയപ്പോൾ തികഞ്ഞ കുറ്റബോധം മനസ്സിൽ പതിഞ്ഞു.തത്വചിന്തകളിൽ ലോകത്തിന് നിരവധി […]

Entertainment Europe Pravasi Switzerland

സ്വിസ്സ്‌ വിശേഷങ്ങളുമായി റീനാ തെക്കേമുറിയുടെ സ്വിസ്സ് ബട്ടർഫ്ലൈയ്ക്ക് അനുദിനം കാഴ്ചക്കാരേറുന്നു ..

വിദേശരാജ്യങ്ങളിൽ പഠനത്തിനും , ജോലിക്കുമായി ചേക്കേറുന്ന മലയാളികൾ തിരക്കുകളിൽ നട്ടം തിരിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി റീന ജെയിംസ് തെക്കേമുറി എന്ന ആതുര സേവക. രണ്ട് പതിറ്റാണ്ടിലധികമായി സ്വിറ്റ്സർലണ്ടിന്റെ മനോഹരിതയിൽ കഴിയുന്ന റീന സ്വിറ്റ്സർലണ്ടിന്റെ വ്യത്യസ്തതയും , മനോഹാരിതയും തന്റെ സ്വിറ്റ്സർലണ്ട് ബട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ , ഏറ്റവും സമ്പന്നമായ , ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തിന്റെ […]

Association Europe Pravasi Switzerland

അനേകർക്ക്‌ വെളിച്ചമായി ‘ലൈറ്റ് ഇൻ ലൈഫ് ‘ സ്വിറ്റ്‌സർലാൻഡ് – 2021 ൽ വിവിധ പദ്ധതികൾ നടപ്പിലാക്കുവാനായി 2,43,700 സ്വിസ്സ് ഫ്രാങ്കിന്റെ ബഡ്‌ജറ്റ്‌ .

‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ  2020 ലെ വാർഷിക പൊതുയോഗം ( 05. 12. 2020) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ ‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ  2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം – മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗം, സംഘടനാംഗങ്ങളുടെ ഉറ്റവരും ഉടയവരും സഹകാരികളും അഭ്യുദയകാംക്ഷികളുമായിരുന്നവരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ […]

Europe Pravasi Switzerland

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും..

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകും.. രാവിലെ പതിനൊന്നു മണിക്ക് ഓഫിക്കോൺ സെൻറ് അന്നാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോടെ സംസ്കാരകർമ്മകൾ ആരംഭിക്കുന്നതാണ് – സ്ഥലം-St. Anna Kirche, Wallisellenstrasse 20, 8152 Opfikon. കുർബാനക്ക് ശേഷം ഒഫിക്കോണിലെ ഫ്രീഡോഫിൽ ഒരുമണി മുതൽ ഒന്നര വരെ പൊതു ദർശനവും രണ്ടുമണിക്ക് അന്ത്യതിരു കർമ്മങ്ങളും ആരംഭിക്കും . സ്ഥലം : Friedhof, Schulstrasse 6,8152 Opfikon. നൊമ്പരങ്ങൾ നൽകി നമ്മളിൽ […]

Association Europe India Pravasi Switzerland

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഹലോ ഫ്രണ്ട്‌സ് “സ്നേഹ സ്‌പർശം” പ്രൊജക്റ്റ്റിലൂടെ സമാഹരിച്ച തുക ബഹുമാനപെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി കുട്ടികൾക്കായി കൈമാറി

മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയിൽ അകപ്പെട്ട് പാതിവഴിയിൽ പകച്ച് നിൽക്കുന്ന കാഴ്ച സർവ്വ സാധാരണമാണ് . ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയിൽ ആയിരുന്നു ലോക പ്രശ്സത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും ..ഈ കുട്ടികളുടെ സഹായത്തിനായിഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്‌സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും ,ഇ ബാങ്കിങ്ങിലൂടെയും കൂടി 16,020.00 CHF/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ […]