ഇന്നലെ സാറാസ് കണ്ടു…………………………. സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു . ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ? എല്ലാ സിനിമയും പോലെ തന്നെ സാറാസും – […]
Europe
സീറോ മലബാർ യൂത്ത് മൂവ്മെൻറ് യൂറോപ്പ് (SMYM) എഗ്ഗ് യൂണിറ്റ് യുവജനസംഗമവും ,ദുക്റാന തിരുന്നാളും ജൂലൈ പതിനൊന്നിന് എഗ്ഗിൽ .
സിറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമാണ് സിറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം). ലോകമെമ്പാടും 1.6 ദശലക്ഷത്തിലധികം ചിതറിക്കിടക്കുന്ന കത്തോലിക്കാ യുവജനങ്ങൾ മാതൃസഭയ്ക്കായി ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിനായി വളരെ മുന്നേ ശ്രെമിച്ചിരുന്നു.സഭയിലെ വ്യത്യസ്ത യുവജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും 2011 ൽ സിറോ മലബാർ ചർച്ചിന്റെ ലെയ്റ്റി കമ്മീഷൻ മുൻകൈയെടുത്തു. അതിന്റെ ഫലമായി, ബിഷപ്പുമാരുടെ സിനഡിന്റെ അംഗീകാരത്തോടെ സീറോ മലബാർ യൂത്ത് മൂവ്മെന്റിനു (SMYM) അംഗീകാരമായി 2014 ഓഗസ്റ്റ് 30 ന് സംഘടനയുടെ […]
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ആദരാജ്ഞലികൾ .
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായും ,എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് വിടപറയുന്നതെന്നും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഗവേണിങ്ങ് ബോഡി ഫാ .സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു അഭിപ്രായപ്പെട്ടു . ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ […]
ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ച തുടങ്ങി
ജനീവ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഇന്ന് ജനീവയില്‍ കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശീതസമരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇവരുടെ കൂടികാഴ്ചയ്ക്ക് പിന്നിലുള്ളത്. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാര്‍ക്കിലെ 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആണവ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ഇരു രാജ്യങ്ങളിലേയും തടവുകാരുടെ കൈമാറ്റം എന്നീ വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ […]
അനിത് ചാക്കോ WMC യൂറോപ്പ് റീജിയൻ പ്രസിഡന്റ്, നേതൃമാറ്റം സ്വിറ്റ്സർലാന്റിൽ നിന്നുള്ള പ്രസിഡന്റ് രാജിവച്ചതിനാൽ .
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിലിന്റെ യൂറോപ്പ് റീജിയൺ, യൂറോപ്പിലെ പതിനൊന്നു പ്രോവിൻസുകൾ കൂടിയതാണ് .മൂന്നു മാസങ്ങൾക്കു മുൻപാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . WMC സ്വിസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോഷി പന്നാരക്കുന്നേൽ ആയിരുന്നു WMC യൂറോപ്യൻ റീജിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷേ കമ്മിറ്റിയുടെ വെറും മൂന്നുമാസത്തെ ആയുസ്സിന് ശേഷം വ്യക്തിപരമായ അസൗകര്യങ്ങളോടൊപ്പം റീജിയൻ കമ്മറ്റിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളുടെയും പേരിൽ ജോഷി പന്നാരക്കുന്നേൽ തൻറെ […]
ശ്രീ തോമസ് മുക്കോംതറയിൽ ആദ്യമായി സംഗീത സംവിധാനം ചെയ്‌ത “സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മയുടെ ” സ്വർഗീയ നാഥാ എന്ന മരിയൻ ഭക്തിഗാനം റിലീസ് ചെയ്‌തു .
പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]
വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ ആരംഭിച്ചു ..നിങ്ങൾക്കും നൽകാം ഒരു ചെറു കൈസഹായം
കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചു .കോവിഡ് മൂലം അതിജീവനത്തിനായി പോരാടുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMC സ്വിസ്സ് പ്രൊവിൻസ് ഈ ധനസമാഹാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ഒൻപതിന് നടന്ന കാബിനറ്റ് സൂം മീറ്റിങ്ങിൽ പ്രൊവിൻസ് ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ട് കോവിഡ് മഹാമാരിയിൽ […]
അന്തർദ്ദേശീയ അത്മായ സമ്മേളനത്തിൽ “ആഗോള സീറോ മലബാർ അൽമായ സിനഡ് “രൂപീകരണത്തിന് തീരുമാനം …രൂപീകരണകമ്മിറ്റിയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീ ആന്റണി പനയ്ക്കൽ .
കത്തോലിക്കാ സഭക്കു നേരിട്ടിരിക്കുന്ന മൂല്യ ച്യുതിയിൽ നിന്നും മോചനത്തിനായും കത്തോലിക്കാ സഭകളിലെ അത്മായർ അനുഭവിക്കുന്ന അവഗണനക്കെതിരെ പോരാടാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി ആഗോള സീറോ മലബാർ അൽമായ സിനഡ് രൂപീകരണത്തിനുവേണ്ടി കേരളാ കാത്തോലിക് ചർച്ച റീഫോർമേഷൻ മൂവ്‌മെന്റ് നോർത്ത് അമേരിക്കയുടെ ( KCRMNA) നേതൃത്വത്തിൽ കത്തോലിക്ക സഭ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർത്ത് കഴിഞ്ഞ മെയ് പന്ത്രണ്ടാം തിയതി മീറ്റിങ്ങ് സംഘടിപ്പിച്ചു . മെയ് 12 ബുധനാഴ്ച 8 […]
വേണ്ടത് പാലസ്തീൻ പക്ഷമോ ഇസ്രായേൽ പക്ഷമോ അല്ല, മറിച്ച് മനുഷ്യപക്ഷം! – അപ്പു ജോൺ ജോസഫ്
ഇസ്രേയേലിൽ ഭീകരലാൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ശ്രീ അപ്പു ജോൺ ജോസഫ് മുഖപത്രത്തിൽ എഴുതിയ പോസ്റ്റ് വൈറലാകുന്നു സഹോദരങ്ങളെ , ഇന്നു ഞാൻ ഇസ്രായേലിൽ മരിച്ച സൗമ്യ എന്ന യുവതിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അതിജീവനത്തിനുവേണ്ടി സ്വന്തം നാടിനെയും ഉറ്റവരെയും ഉടയവരെയും വിട്ട് പ്രശ്നങ്ങളാൽ ഉഴലുന്ന ഇസ്രായേൽ പോലെയുള്ള ഒരു രാജ്യത്ത് ജോലി തേടിപ്പോയ ഈ യുവതിയുടെ ദാരുണാന്ത്യം നമ്മളെ എല്ലാവരെയും വിഷമിപ്പിക്കുന്നു. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഈ സഹോദരി അവരെയെല്ലാം കണ്ണീരിലാഴ്ത്തി ഒരു നാടിനെ […]
സന്തുലിതമായ ലോകം മികച്ച ലോകം എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം സ്വിസ്സ് പ്രോവിൻസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
സൂറിച് : ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്. വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രോവിന്സിന്റെ വനിതാ ഫോറം മാർച്ച് എട്ടാം തിയതി […]