Europe Kerala Pravasi Switzerland

കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു കുരീക്കാട്ടിലിനു ജര്‍മ്മനിയിലെ തടാകത്തില്‍ ദാരുണ അന്ത്യം .

പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ […]

Europe Pravasi Switzerland

അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു? – ശ്രീ ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് ഒൻപതാം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ് -9  ഒരു സംവിധായകൻറെ പതനം    രാത്രി പത്തരകഴിഞ്ഞിരുന്നു. ചീട്ടുകളിക്ക് ആള് തികയാതെ വന്ന അപൂർവ്വമായ  ദിവസമാണ് ഇന്ന്.നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ  വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. കവി പരുന്തിൻകൂട് നാട്ടിൽ  പോയിരിക്കുന്നു.കൊല്ലം  രാധാകൃഷ്ണനെ പേടിക്കണം.ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം  എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം.അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ   തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൌസ് ഓണറിൻ്റെ  ഭാര്യ […]

Cultural Europe Kerala Pravasi

ശ്രീമതി ഷിനി ബെഞ്ചമിൻ ഒരുക്കിയ ഡോക്കുമെന്ററി ഫിലിം “TRANSLATED LIVES ” മലയാളി നഴ്‌സുമാരുടെ ജർമൻ ഇതിഹാസം ശ്രീ ശശി തരൂർ എംപി റിലീസ് ചെയ്‌തു

ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്‌തു . രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് […]

Association Europe Pravasi

കെ.എം.സി.സി യൂറോപ്യൻ യൂണിയൻ ശ്രീ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു

യൂറോപ്പ്: യൂറോപ്യൻ യൂണിയൻ കെ.എം.സി.സി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മാർച്ച് പതിമൂന്നാം തിയതി സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു. ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച മാനവികതയുടെ നേതാവാണ് തങ്ങളെന്നും, ജീവകാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും മതസൗഹാർദത്തിന്റെയും ഒട്ടേറെ മാതൃകകൾ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങൾ ഓർമയായതെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ കെഎംസിസി പ്രസിഡന്റ് ഡോ. മുഹമ്മദ് […]

Association Europe Pravasi Switzerland

ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി ‘എയിംന’ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു …സ്വിറ്റസർലണ്ടിൽ നിന്നും ജിജി പ്രിൻസ് ടോക് ഷോയിൽ പങ്കെടുത്തു

ഡൽഹി : ആഗോള നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ‘ആൻ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി’ (എയിംന )യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ‘എയിംന’യിൽ വനിതാ ദിനാഘോഷത്തിൽ വനിതകളുടെ കലാപ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി എത്തിയ ‘ടോക്ക് ഷോ’ ആയിരുന്നു വനിത ദിന പരിപാടികളിലെ പ്രധാന ആകർഷണം. സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം നേടാം എന്ന വിഷയത്തിൽ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ […]

Association Europe Pravasi Switzerland

AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ടോക്ക് ഷോയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി പ്രിൻസ് കാട്ട്രുകുടിയിൽ പങ്കെടുക്കുന്നു .

സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒന്നിച്ചു നിർത്തി ഒരു ശക്തി ആക്കാനും നഴ്സ് മാരൂടെ സർഗാത്മക കഴിവുകളെ പുറം ലോകത്തിന് പരിചയപ്പെടുത്താനും ആയി തുടക്കം കുറിച്ച 28 രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ കൂട്ടായ്മ AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന ചിറക് ഇല്ലാത്ത മാലാഖ എന്ന് അറിയപ്പെടുന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുക ആണ്. ഇന്നത്തെ ചർച്ചയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി […]

Europe Kerala Pravasi

ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും ,വിയന്ന നിവാസിയുമായ ശ്രീ ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി

സൂറിച് : എറണാകുളം ,കൂത്താട്ടുകുളത്തെ നിറ സാന്നിധ്യവും ലോക കേരള സഭ അംഗവും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കൻ ഇന്നലെ രാത്രി (13 .01 )ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .ഇന്നലെ രാത്രി കൂത്താട്ടുകുളം പൂവക്കളത്തെ സ്വവസതിയിൽ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സമീപത്തുള്ള ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . നാളുകളായി ഓസ്ട്രിയയിലെ വിയന്നയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവർത്തന രംഗത്തു നിറ സാന്നിധ്യമായിരുന്നു.അതുപോലെ ശ്രീ മാണി സാറിന്റെ […]

Association Europe Pravasi Switzerland

കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിന ക്വാറന്റീൻ പിൻവലിക്കണമെന്ന് കേളി സ്വിറ്റ്സർലൻഡ് .

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാർ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങൾ പാളുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ ഈ നടപടിക്കെതിരെ […]

Association Education Europe Health Pravasi Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന്‌ കൈമാറി.

ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]

Europe Our Talent Pravasi

വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഓസ്ട്രിയയിൽനിന്നും ഡോക്ടറേറ്റ് – ജോബി ആന്റണി

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായ പ്രോസി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേലിന് ബിസിനസ് മാനേജ്‌മെന്റില്‍ അക്കാഡമിക് ഡോക്ടറേറ്റ് ലഭിച്ചു. വിദേശ ഭക്ഷ്യ സംസ്‌കാരവും, സാംസ്‌കാരിക ഏകികരണവും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. യു.സി.എന്‍, യു.എ യൂണിവേഴ്സിറ്റികളുടെ ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കിലുള്ള യൂറോപ്യന്‍ ക്യാമ്പസിന്റെ ഡീന്‍ പ്രൊഫ. ഡോ. ഗെര്‍ഹാര്‍ഡ് ബെര്‍ഹ്‌തോള്‍ഡിന്റെ കീഴിലായിരുന്നു അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന ഗവേഷണം. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുറിലധികം പേരില്‍ സര്‍വ്വേ നടത്തിയായിരുന്നു പ്രബന്ധത്തിനു വേണ്ട വിവരശേഖരണം നടത്തിയത്. പഠനത്തിനായുള്ള സര്‍വേയില്‍ വിവിധ […]