Europe Pravasi

എഡ്വേർഡ് നസ്രത്തിന്റെ (മുക്കാടൻ) ജർമ്മൻ പുസ്തകം സ്വദേശത്തും വിദേശത്തും വൈറലാകുന്നു.

എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ കഥാ സമാഹാരമായ Am Heiligen Abend ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും സ്വദേത്തും വാർത്തകളിൽ നിറയുന്നു. നത്താൾ രാത്രിയിൽ എന്ന 14 കഥകളടങ്ങുന്ന ഈ പുസ്തകം ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് വിദേശ മലയാളികളായ ജോസ് പുന്നാപറമ്പിലും അശോക് പുന്നാപറമ്പിലും ചേർന്നാണ്. എഡ്വേർഡ് നസ്രത്തിന്റെ ജർമ്മൻ പ്രവാസ ജീവിത കാലത്തെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ കഥകൾക്കാധാരം. ദ്രൗപതി പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ജർമ്മനിയിലെ പ്രശസ്ത പ്രസിദ്ധീകരണമായ സ്യൂസ് ആ […]

Cultural Europe Pravasi Switzerland

മേമനെകൊല്ലി-2 (നോവൽ രണ്ടാം ഭാഗം )ജോൺകുറിഞ്ഞിരപ്പള്ളി ..

കഥയുടെ പിന്നാമ്പുറം ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്. ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്‍പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി. പിന്നീട് ചിക്കവീരരാജയെയും മകൾ […]

Europe India Our Talent Pravasi Switzerland

ഹോമി ഭാഭാ മെമ്മോറിയൽ അവാർഡിന്റെ തിളക്കവുമായി ഡോക്ടർ അജു പഴൻകോട്ടിൽ

ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും […]

Europe International Pravasi Switzerland

സ്വിറ്റ്‌സർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ജോസ് വള്ളാടിയിൽ

സ്വിസ് പൗരത്വം ഉള്ള എല്ലാവർക്കും കഴിഞ്ഞ ദിവസങ്ങളിൽ  ബാലറ്റ് തപാൽമാർഗം ലഭിച്ചിട്ടുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 20 ആണെങ്കിലും പോസ്റ്റ് വഴി ബാലറ്റ് മടക്കി അയക്കുന്നവർ ഒക്ടോബർ 15 നകം പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുവാൻ  ശ്രദ്ധിക്കുമല്ലോ. ചെറിയൊരു രാജ്യമെങ്കിലും നിരവധി പാർട്ടികൾ വിവിധ ലിസ്റ്റുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുകയും ആ ലിസ്റ്റുകൾക്ക് പ്രത്യേകം നമ്പർ നൽകിയശേഷം സ്ഥാനാർത്ഥികളുടെ പേരുകൾ ചേർത്ത് ബാലറ്റിലാക്കിയിട്ടുണ്ട്.  ബാലറ്റുകൾ വോട്ടു നൽകി മടക്കി അയക്കേണ്ട രീതി ഓരോ കന്റോണിലും വ്യത്യസ്ഥമായിരിക്കും. എന്നാൽ […]

Association Cultural Entertainment Europe Pravasi Switzerland World

യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..

മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ  മലയാളികളില്‍ […]

Europe Pravasi Switzerland

സ്വിറ്റ്സ്ർലൻഡ് ജാക്കാബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയം രജതജൂബിലി നിറവിൽ

ജാക്കാബൈറ്റ് സ്റിയൻ ഓർത്തഡോക്സ് യൂക്റാപ്യൻ ഭദ്രാസനത്തിനു കീഴിലുള്ള സ്വിറ്റസ്ർലണ്ടിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അതിവിപുലമായ പരിപാടികളോടെ കൊണ്ടാടാൻ പള്ളി ഭരണസമിതി തീരുമാനം കൈക്കൊണ്ടതായി പള്ളി വികാരി Rev.Fr പോൾ ജോർജ് അറിയിച്ചു . ബാസലിലെ ഹോഫ്സ്റ്റേറ്റൻ ഗാമൈൻഡ് ഹാളിൽ ഒകക്ടാൈർ 26 , 27 , എന്നീ ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ യൂറോപ്പ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ.ഡോക്ടർ കുരിയാക്കോസ് മോർ തിയോഫോലിസ് അവർകൾ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും . […]

Association Europe Football Pravasi

ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 3 നു വിയന്നയിൽ

പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു . കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു .. ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ […]

Europe India Pravasi Switzerland

സ്വിസ്സ് ദേശീയ തെരഞ്ഞെടുപ്പ് 2019 ഒക്ടോബർ 20 ന് – ജോസ് വള്ളാടിയിൽ

ജനാധിപത്യരാജ്യമായ സ്വിറ്റ്‌സർലൻഡ് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഫെഡറൽ ചാൻസലറി (Bundeskanzlei) എന്ന ഭരണഘടനാ സ്ഥാപനമാണ് സ്വിസ് ഇലക്ഷൻ സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നത്.  സ്വിസ്സ് പാർലമെന്റിന്റെ കാലാവധി നാലുവർഷമാണ്. പാർലമെന്റിന് ഇരു സഭകളുണ്ട്. നാഷണൽ കൗൺസിൽ (Nationalrat ), കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് (Ständerat ) എന്നീ പേരുകളിലാണ് ഈ സഭകൾ അറിയപ്പെടുന്നത്. നാഷണൽ കൗൺസിലിൽ 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിൽ 46 അംഗങ്ങളുമാണുള്ളത്. 18 വയസ്സ് പൂർത്തിയായ […]

Europe India Pravasi Switzerland World

സ്വിസ്സ് കോൺഫെഡറേഷൻ 1291 മുതൽ 1848 വരെ.. ജോസ് വള്ളാടിയിൽ

ദേശീയ ദിനാചരണങ്ങൾക്ക് ലോക രാജ്യങ്ങൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്.  മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും ദേശീയ ബോധവും പൗരന്മാരിൽ വളർത്തുവാൻ ഈ ആഘോഷങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു. ദേശീയ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വീരനേതാക്കളുടെ സാഹസിക ജീവചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും കലാ സാഹിത്യ മേഖലകളിലൂടെ അവതരിപ്പിക്കുന്നതും ജനമനസ്സുകളെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. സ്വിറ്റ്‌സർലൻഡ് എന്ന കൊച്ചു രാജ്യം എല്ലാവർഷവും ഓഗസ്റ്റ് ഒന്നിനാണ്  ദേശീയദിനം  ആഘോഷമായി കൊണ്ടാടുന്നത്.  ഈ രാജ്യ രൂപീകരണത്തിനു തുടക്കം കുറിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ട വർഷവും […]

Europe Pravasi Switzerland UK

കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു – ഒരു വിചിന്തനം -സി വി എബ്രഹാം

കലാലയങ്ങൾ ദുർഗുണ പാഠശാലകൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു  പിച്ചിച്ചീന്തപ്പെടുന്നതു  കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്‌ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലും പിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു […]