Entertainment Kerala

ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തീയറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ […]

Entertainment

‘എന്താടാ സജി’; 5 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘എന്താടാ സജി’യുടെ(Enthaada saji) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയി […]

Entertainment Kerala

വിനോദ നികുതിയിളവ്, ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണം; സർക്കാർ തീരുമാനം നാളെ

സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേർന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ച ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും […]

Entertainment

വിട്ടുവീഴ്ചയ്ക്ക് തയാർ; മരക്കാറിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാമെന്ന് ഫിയോക്

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ( marakkar the lion of sea theater release ) കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ […]

Entertainment Kerala

തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്; മരയ്ക്കാര്‍ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തീയറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ ‘മരയ്ക്കാര്‍’ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച […]

Entertainment

‘ഇല്ലടാ, പറക്കാൻ പറ്റില്ല’; മിന്നൽ മുരളി ട്രെയിലർ പുറത്ത്

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. (minnal murali trailer released) മുഴുനീള കോമഡി ചിത്രമായാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. മിന്നൽ ഏൽക്കുന്നതിലൂടെ സൂപ്പർ പവർ ലഭിക്കുന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. പല കഴിവുകളുണ്ടെങ്കിലും മിന്നൽ മുരളിക്ക് പറക്കാനാവില്ലെന്ന സൂചന […]

Entertainment

കൊച്ചിയിലെ അനാഥ ജീവിതത്തിൽ നിന്ന് ലോകസഞ്ചാരിയായി മാറിയ “പട്ടിക്കുട്ടി”; അറിയാം മലയാളി സെലിബ്രിറ്റി ഡോഗിന്റെ വിശേഷങ്ങൾ…

ആരാരും ഇല്ലാതെ ആർക്കും വേണ്ടാതെ കൊച്ചിയുടെ തെരുവിൽ അനാഥനായ നായക്കുട്ടി. ഇതിലെന്താണിത്ര അത്ഭുതമല്ലേ? അങ്ങനെ ആയിരകണക്കിന് തെരുവുനായകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ആരുമില്ലായിമയിൽ നിന്ന് ലോക ചുറ്റിക്കറങ്ങുന്ന സഞ്ചാരിയായി മാറിയ പട്ടിക്കുട്ടിയുടെ കഥയാണിത്. ഇൻസ്റാഗ്രാമിയിലൂടെയാണ് ഈ കഥ ലോകം അറിയുന്നത്. 2017 ലാണ് “ട്രാവെല്ലിങ് ചപ്പാത്തി” എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത്. സാധാരണ തെരുവ് നായയിൽ നിന്ന് ട്രാവെല്ലിങ് ചപ്പാത്തിയിലേക്കുള്ള ഇവന്റെ വളർച്ച നമുക്ക് ഈ പേജിൽ നിന്ന് തന്നെ മനസിലാക്കാം… ഇന്ന് രാജ്യാന്തര പുരസ്‌കാരപ്പെരുമയുടെ […]

Entertainment Kerala

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദർശനം ആരംഭിക്കുന്നു

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റർ തുറന്നെങ്കിലും പ്രദർശനം ഉണ്ടായിരുന്നില്ല. നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടർ വ്യാഴ്ച്ച തീയറ്ററുകളിൽ എത്തും. മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല യോഗത്തിനും […]

Entertainment

പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലെ ആദ്യ​ ഗാനം പുറത്തിറങ്ങി

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ആദ്യ​ ഗാനം പുറത്തിറങ്ങി. സം​ഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ‘ദർശന’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു […]

Entertainment Movies

അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദ്ദീൻ

അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദീൻ. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അദൃശ്യം. ഷറഫുദീന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ജുവിസ് പ്രൊഡക്ഷന്സിനൊപ്പം യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യത്തിന്‍റെ സംവിധായകന്‍. തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം […]