തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ( cinema theater open monday ) ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. […]
Entertainment
തീയറ്ററുകൾ തുറക്കൽ; ഫിയോകിന്റെ അടിയന്തര ജനറൽ ബോഡി ഇന്ന്
തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിൻ്റെ അടിയന്തര ജനറൽ ബോഡി ഇന്നു കൊച്ചിയിൽ ചേരും. കുടിശ്ശികയുള്ള തീയറ്ററുകൾക്ക് സിനിമ നൽകേണ്ട എന്ന നിലപാടിലാണ് വിതരണക്കാർ. എന്നാൽ തിയറ്റർ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനാകൂ എന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്. ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും. (FEUOK general body today) ഇന്നലെ സർക്കാരുമായി നടത്തിയ യോഗത്തിൽ വിനോദ നികുതി ഉൾപ്പടെയുള്ള ആവശ്യങ്ങൾ […]
സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും; ദുൽഖർ ചിത്രം ‘കുറുപ്പ്’ ആദ്യ മലയാള റിലീസ്
സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ […]
ഇന്ത്യയുടെ ഓസ്‌കർ എൻട്രി; ഷോട്ട് ലിസ്റ്റിൽ നായാട്ടും മണ്ടേലയും
ഓസ്‌കർ അവാർഡിനുള്ള ഇന്ത്യൻ സിനിമയുടെ ഷോട്ട് ലിസ്റ്റിൽ ഇടം പിടിച്ച് മലയാള ചിത്രം നായാട്ട്. രാജ്യത്തെ വിവിധ ഭാഷകളിലായി പതിനാലോളം ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. യോഗി ബാബു കേന്ദ്രകഥാപാത്രമായി എത്തിയ മഡോണെ അശ്വിൻ സംവിധാനം ചെയ്ത മണ്ടേലയും ലിസ്റ്റിൽ ഇടംപിടിച്ചു. വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായി എത്തിയ ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്. സംവിധായകൻ ഷാജി. എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. ഓസ്‌കർ എൻട്രിയായി […]
സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും
സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് തീയറ്റർ ഉടമകൾ. കൊവിഡ് പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. ഇന്ന് ചേർന്ന തീയറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും. 25 മുതൽ തീയറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് തന്നെ തുറക്കണമെങ്കിൽ […]
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക […]
സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ
സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഈമാസം 25 മുതൽ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് […]
വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ദിനാഘോഷം നവംബർ പതിമൂന്ന് ശനിയാഴ്ച്ച സൂറിച്ചിലെ റാഫ്സിൽ …ആതുരസേവകർക്ക് ആദരവും ,സംഗീതനൃത്ത സായാഹ്നവിരുന്നും.
നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റികൊണ്ട് ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവി എടുത്തതിന്റെ ,നമ്മുടെ മലയാളത്തിന്റ ജൻമദിനം, സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച് നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി ഈ വർഷവും വളരെ സജീവമായ പ്രവർത്തനങ്ങളിലൂടെ സ്വിസ് മലയാളികളുടെ കലാ സാംസ്കാരിക കളിയരങ്ങായി മാറിയിരിക്കുന്ന വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് വർണാഭമായ കേരള പിറവി […]
കാവൽ നവംബർ 25ന് തീയറ്ററുകളിൽ
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാവൽ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറുടെ മകൻ നിധിൻ രൺജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, […]
നടി ലിജോമോൾ വിവാഹിതയായി
കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾ സുപരിചിതയായ നടി ലിജോമോൾ വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോമോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്തിക് റോഷൻ, ഹണി ബീ 2.5 എന്നീ ചിത്രങ്ങളിലും വേഷമിട്ടു.











