Entertainment Kerala

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്‌സൺ

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. ( suhasini jury chairperson ) അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. എട്ടു തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് […]

Entertainment

സ്റ്റേജിലും പിന്നണിയിലും രസികനായിരുന്ന എസ്.പി.ബിയെ കുറിച്ച് ചിത്ര

നിഷ്കളങ്കമായ പെരുമാറ്റ രീതിയും, കുട്ടികളെ പോലെ കുസൃതിയും ഒളിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിഖ്യാത ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അഥവാ ആരാധകരുടെ എസ്പിബി. അദ്ദേഹത്തോടൊപ്പം നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത ​ഗായിക കെ.എസ് ചിത്ര. ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് ചിത്ര. മലയാളവും തമിഴും ഉൾപ്പെടെ നിരവധി ​ഗാനങ്ങൾ എസ്പിബിക്കൊപപം ആലപിക്കുന്ന കേരളത്തിന് പുറത്തുള്ള സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ചിത്ര. അന്ന് അടുത്തത് ഏത് പാട്ടാണ് പാടാൻ പോകുന്നതെന്ന് […]

Entertainment Kerala

തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ

സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയപ്പോൾ ഉയരുന്ന ആവശ്യമാണ് തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെന്ന്. തീയേറ്റർ ഉടമകളുടെ സംഘടന ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെയും, ഐഎംഎയുടെയും നിർദേശം കണക്കിലെടുത്ത് കൊണ്ട് എ.സി ഹാളുകൾ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ ഇത് രോഗവ്യാപനത്തിനിടയാക്കും എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നു […]

Entertainment

ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം

മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്‌തുള്ള പരാതിയിൽ നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സെൻസർ ബോർഡ് പറഞ്ഞു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രുവരിയിൽ […]

Entertainment Kerala

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പോസ്റ്റർ ചാണ്ടി ഉമ്മന് നൽകിയാണ് റിലീസ് ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതമാണ് ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി വന്‍ വിജയമാകുമെന്ന് വി.ഡി. സതീശന്‍ ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു […]

Entertainment Kerala

കൊവിഡ്; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കൊവിഡ് കൂടിയതിനെ തുടർന്നാണ് നടപടി. 149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ ഉള്ളത്. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് […]

Entertainment Movies

നടനരാജമാണിക്യം @ 70

മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ. ( mammootty profile ) അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ […]

Cultural Entertainment Kerala Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും അണിയിച്ചൊരുക്കിയ ഓണക്കൊലുസ് എന്ന സംഗീതശില്പം യൂട്യൂബില്‍ 28 K വ്യൂവേഴ്‌സുമായി മുന്നേറുന്നു …

ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം 28 k വ്യൂസ് പിന്നിട്ട് കൊണ്ട് യൂറ്റ്യൂബിൽ ജൈത്രയാത്ര തുടരുമ്പോൾ ഈ സംഗീത ശിൽപത്തെ ഏറ്റെടുത്ത മലയാളി മനസിന് ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിന്റെ ഹൃദയംനിറഞ്ഞ നന്ദി. ഏതു പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ സംഗീതം നിലയ്ക്കില്ല. അത് ഒരു പെരുമഴ പോലെ മലയാളത്തിന്റെ മണ്ണില്‍ പെയ്തിറങ്ങും. കാരണം ഓണമെന്ന് പറയുമ്പോള്‍ തന്നെ സഗീതമില്ലാതെ ആലോചിക്കാന്‍ മലയാളിക്ക് ആവില്ല….അതിലൊന്നാണ് സ്വിറ്റസർലണ്ടിലെ ജൂബിൻ ആൽഫിൻ സൗഹൃദത്തിൽ വിരിഞ്ഞ ഓണക്കോലുസെന്ന തങ്കക്കൊലുസ് .. കോവി‍ഡ് പ്രതിസന്ധിക്കിടയിലും ഓണം ആഘോഷമാക്കാന്‍ […]

Entertainment

ഭൻവർ സിംഗ് ശെഖാവത്; ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ

അല്ലു അർജുൻ നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. വില്ലൻ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അപ്പിയറൻസ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിൻ്റെ വേഷം. സമൂഹമാധ്യമങ്ങളിലൊക്കെ ഈ അപ്പിയറൻസ് പ്രചരിക്കുകയാണ്. (fahadh faasil pushpa villain) ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്ന പൊലീസ് […]

Entertainment

റെക്കോർഡുകൾ കടപുഴക്കി ‘സ്പൈഡർമാൻ നോ വേ ഹോം’ ട്രെയിലർ

മാർവൽ കോമിക്സും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാർ നോ വേ ഹോം’ ട്രെയിലർ വമ്പൻ ഹിറ്റ്. നിരവധി റെക്കോർഡുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ കടപുഴക്കിയിരിക്കുന്നത്. മാർവലിൻ്റെ ഏറ്റവും ചെലവേറിയ ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’നെയടക്കം പിന്തള്ളിയാണ് സപൈഡർമാൻ സിനിമയുടെ കുതിപ്പ്. (spiderman no way home) റിലീസായി 24 മണിക്കൂറിനകം 355.5 മില്ല്യൺ ആളുകളാണ് സ്പൈഡർമാൻ ടീസർ ട്രെയിലർ കണ്ടത്. അവഞ്ചേഴ്സ് എൻഡ് ഗെയിം ട്രെയിലർ ആദ്യ 24 മണിക്കൂറിനുള്ളിൽ കണ്ടത് 289 […]