പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Education
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ സമയത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 13 ലക്ഷം വിദ്യാർഥികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. കോവിഡ് കാലത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. പൊതുഗതാഗതം ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും എംജി വിസി മീഡിയവണിനോട് പറഞ്ഞു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചത്. ലോക്ക് ഡൌണില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഉറപ്പ് […]
ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു
ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം. കൊവിഡും ലോക്ക് ഡൌണും വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്. എങ്കിലും ആധുനിക സാങ്കേതിക […]
സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ
ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍വകലാശാലകള്‍ മാര്‍ച്ച് 16 മുതല്‍ അടച്ചിരുന്നു. ജെ.ഇ.ഇ ബെയ്സ്, ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജൂലായില്‍ […]
കോവിഡ് പ്രതിരോധം; ന്യൂജേഴ്സിയില്‍ ഈ അധ്യയനവര്‍ഷം സ്കൂളുകള്‍ അടച്ചിടും
കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂജഴ്സി. 7,910 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ പൊതു- സ്വകാര്യ സ്കൂളുകളും ഈ അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 1.4 ദശലക്ഷം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നത് തുടരും. “ഞങ്ങളുടെ കുട്ടികളുടെയും ഞങ്ങളുടെ അദ്ധ്യാപകരുടെയും അവരുടെ […]
അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി
പരീക്ഷ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ബാക്കിയുള്ള സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽനിന്നുള്ള വിദ്യാർഥികൾക്ക് ഒഴികെയുള്ളവരുടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയാണ് ഉപേക്ഷിച്ചത്. പരീക്ഷ ഉപേക്ഷിച്ചെങ്കിലും അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്റേഷണൽ മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കമോ ഇതുവരെ നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാവുമോ ക്ലാസ് കയറ്റം എന്നത് സംബന്ധിച്ച് അറിയിപ്പ് ഉണ്ടായിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിൽനിന്നുള്ള വിദ്യാർഥികളുടെ പരീക്ഷ ലോക്ക്ഡൗണിനു മുൻപ് തന്നെ […]