Education Kerala

എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്‍റെ പോര്‍ട്ടലും ‘സഫലം 2020’ മൊബൈല്‍ ആപ്പും

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2020 ” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം എസ്എസ്എല്‍സി ഫലം അറിയുന്ന ജൂൺ 30 ചൊവ്വാഴ്ച, www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കി. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ […]

Education Kerala

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുക. സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുക. മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകുമെന്നാണ് വിവരം. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി. നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ […]

Education Kerala

വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ 8 പേരെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടന്‍

6 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍ വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. അപമാനിച്ചവരുടെ കൂട്ടത്തിൽ വിദ്യാർത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്. ഓൺലൈൻ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതിൽ നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരം ഇവരുടെ ഫോണുകൾ രക്ഷിതാക്കൾ പൊലീസിന് കൈമാറി. വിക്‍ടേഴ്‍സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് കൈറ്റ് ചീഫ് […]

Education Kerala

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവര്‍ കുടുങ്ങും; കടുത്ത നടപടിയെന്ന് പൊലീസ്

വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് എടുത്ത ചില അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ശരിയല്ല. നമ്മുടെ കുട്ടികളും […]

Education Kerala

പുതിയ അധ്യയന വര്‍ഷം തുടങ്ങി; പഠനം ഓണ്‍ലൈന്‍ വഴി

പ്രവേശനോത്സവമില്ലാതെ അധ്യയന വര്‍ഷം തുടങ്ങി. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങിയത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം. വീടാണ് ക്ലാസ് മുറി. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. രാവിലെ എട്ടര […]

Education Kerala

കെ.എം ഷാജിക്കെതിരായ കേസ്: അന്വേഷണ സംഘം സ്കൂളിലെത്തി തെളിവെടുത്തു

വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അഴീക്കോട് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. […]

Education Kerala

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

ഹയര്‍സെക്കണ്ടറി പരീക്ഷ രാവിലെ, ഉച്ചക്ക് എസ്.എസ്.എല്‍.സി പരീക്ഷ; പരീക്ഷകള്‍ നടക്കുക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്; വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. 13, 72,012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2032 കേന്ദ്രങ്ങളിലായി 56,345 വിദ്യാര്‍ത്ഥികളാണ് ഇന്ന് ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുക. 4,22,050 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. 2945 പരീക്ഷാ […]

Education Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ഹര്‍ജി തള്ളി

തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്. പരീക്ഷ നടത്തുന്നതില്‍ സ്കൂളുകള്‍ക്ക് പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഹര്‍ജി തള്ളിയത്. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ കോടതി അംഗീകരിച്ചു. പരീക്ഷക്ക് കുട്ടികളെ എത്തിക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ പരീക്ഷ നടത്തിയാല്‍ ലോക് ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. പരീക്ഷയ്ക്ക് ഇളവ് […]

Auto Education Kerala

മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ

ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്. എസ്.സിക്കും ഉണ്ട്. മാസ്ക്,സാനിറ്റൈസർ,തെൽമൽ സ്കാനർ ഉൾപ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് […]

Education Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. കേരള സര്‍വകലാശാല അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ നടക്കും. ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങി പോയ പരീക്ഷകളാണ് നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കണം പരീക്ഷകള്‍ നടത്തേണ്ടത്. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോ സര്‍വകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികള്‍ തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാലയുടെ […]