Auto International

ഓടുന്ന വണ്ടിയിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാൻ സൗകര്യം; ടെസ്‌ലക്കെതിരെ പ്രതിഷേധം

ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്‌ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിൻസ് പാറ്റൺ എന്ന 59കാരനായ മാധ്യമപ്രവർത്തകൻ ടെസ്‌ലക്കെതിരെ പരാതി നൽകി. ഇത് കാരണം ആരെങ്കിലുമൊക്കെ കൊല്ലപ്പെടുമെന്നാണ് വിൻസ് പറയുന്നത്. മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.

Auto Kerala Weather

മൂന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടുംമാറ്റം. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പുനല്‍കി. സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര […]

Auto

കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാൻ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചില പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ട്. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീഷ് , ബാബു , അബ്ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് […]

Auto India

ഇന്ത്യയില്‍ വാട്​സ്​ആപ്പ് മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്​സ്​ആപ്പ്. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നി​ക്ഷേപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതല്‍ ജൂണ്‍ 15​വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു – […]

Auto

വണ്ടിയെടുത്തോളൂ, പണം പിന്നെ മതി; വമ്പൻ ഓഫറുമായി മഹീന്ദ്ര

മുംബൈ: കോവിഡ് മഹാമാരിയെ തുടർന്ന് നിലച്ചുപോയ വിൽപ്പന തിരികെ പിടിക്കാൻ വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഓഫറുകളാണ് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചത്. Own Now and Pay after 90 days എന്ന ഓഫറാണ് ഇതിൽ പ്രധാനപ്പെട്ടതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതിക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഏതു മഹീന്ദ്ര വാഹനവും സ്വന്തമാക്കാം. 90 ദിവസത്തിന് ശേഷമാണ് വാഹനങ്ങളുടെ ഇഎംഐ ആരംഭിക്കുക. ഇഎംഐക്ക് കാഷ് ബാക്ക് […]

Auto World

മക്ക ക്രെയിൻ അപകടം; മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

മക്ക ക്രെയിൻ അപകടത്തിലെ മുഴുവൻ പ്രതികേളേയും കോടതി കുറ്റവിമുക്തരാക്കി. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. നേരത്തെയുണ്ടായ വിധിക്കെതിരായ അപ്പീലിലാണ് കോടതി വീണ്ടും വാദം കേട്ടത്. 2015ൽ നടന്ന ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പെടെ നൂറിലധികം പേർ മരിച്ചിരുന്നു. 2015ലെ ഹജജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെപ്തംബർ 11ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തം ഉണ്ടായത്. മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രെയിനിൽ ഒരെണ്ണം ശക്തമായ കാറ്റിൽ ഉലഞ്ഞ് നിലംപതിച്ചു. അപകടത്തിൽ […]

Auto

മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും

മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും. മംഗളൂരുവില്‍ നിന്നും വൈകീട്ട് 6.15 ട്രെയിന്‍ പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും വൈകീട്ട് 6.40 നായിരിക്കും പുറപ്പെടുക. മധുര- പുനലൂര്‍ എക്സ്പ്രസും വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് തുടങ്ങും.

Auto

ബുള്ളറ്റ് പ്രേമികളെ… ഹോണ്ട ഹൈനെസ് എത്തി

സൗന്ദര്യവും കരുത്തും സമാസമം കോര്‍ത്തിണക്കി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട പുതിയൊരു പ്രീമിയം ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹോണ്ടയുടെ പുതിയ പോരാളിക്ക് അവര്‍ നല്‍കിയ പേര് ഹൈനെസ്. പേര് പോലെ കുറച്ച് റോയലാണ് കക്ഷി. റോയല്‍ എന്‍ഫീല്‍ഡിന്‍റെ കുത്തക പൊളിക്കാനാണ് ഹോണ്ട ഹൈനെസ് CB350 ന്‍റെ വരവ്. 1.90 ലക്ഷം രൂപയാണ് ഹൈനെസ് CB350 ന്‍റെ എക്സ്ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 300 എന്നിവരാണ് ഹൈനെസ് CB350 ന്‍റെ […]

Auto Education Kerala

മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ

ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്. എസ്.സിക്കും ഉണ്ട്. മാസ്ക്,സാനിറ്റൈസർ,തെൽമൽ സ്കാനർ ഉൾപ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് […]

Auto

കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്ക്: കേരള ബഡ്ജറ്റ്

കെ.എസ്.ആർ. ടി സി യുടെ പുനരുദ്ധാരണത്തിനായി 1000 കോടി പ്രഖ്യാപനമാണ് ബജറ്റിലുളളത്. 7 വർഷം കൊണ്ട് തെക്ക്- വടക്ക് റെയിൽപാത പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഗതാഗത മേഖലയിൽ സമഗ്ര വികസന പദ്ധതികൾക്കാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന രണ്ടുവർഷത്തിനിടെ 6000 കിലോമീറ്റർ റോഡ് നിർമാണത്തിനാണ് ലക്ഷ്യമിടുന്നത്. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാന്‍ ഡിസൈനഡ് റോഡുകള്‍ നിര്‍മ്മിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. […]