സൂറിക്ക്∙ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് 2022 -24 വർഷത്തിലേക്ക് ക്ലബിനെ നയിക്കാൻ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു …ജൂലൈ പത്താം തിയതി റൂട്ടിയിൽ വെച്ച് നടന്ന കുടുംബ സംഗമവും ഗ്രിൽ ഫെസ്റ്റിനോടുമൊപ്പം കൂടിയ പൊതുയോഗത്തിൽവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .. കായിക പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങളുടെ സാമുഹ്യ ജീവിതത്തിനും, കൂട്ടായ്മയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇരുപതുവര്ഷങ്ങൾക്ക് മുൻപ് രൂപീകൃതമായ ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബിനെ ജൂബിലി വർഷത്തിൽ നയിക്കുവാൻ പ്രെസിഡന്റായി ശ്രീ […]
Association
സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമത്തിന് ഡബ്ലിനിൽ നാളെ തിരിതെളിയുന്നു
സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’, ഓൾ അയർലണ്ട് യുവജന സംഗമം ‘എവേക്ക് അയർലണ്ട്’ എന്നിവ നാളെ ജൂലൈ 6 ബുധനാഴ്ച ഉത്ഘാടനം ചെയ്യും. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂമാൻ ബിൽഡിങ്ങിൽ യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സംഗമം ഉത്ഘാടനം ചെയ്യും.സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, യൂറോപ്പ് സീറോ മലബാർ യൂത്ത് […]
മെഗാ ഇവന്റുകളുമായി ജൂബിലി വർഷത്തിൽ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – ഓഗസ്റ്റ് 27 – തിരുവോണം 2022 , സെപ്റ്റംബർ 24 – ഉത്സവ് 2022 .
സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഈവൻ്റുകൾ ഒരുക്കിയിരിക്കുന്നു… മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ടു് ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ കേരളക്കരയുടെ ആഘോഷം “ഓണം” ..ജൂബിലി നിറവിൽ ബി ഫ്രണ്ട്‌സ് ആഗസ്റ്റ് 27 നു സൂറിച്ചിൽ കുസനാഹ്റ്റിലെ ഹെസ്ലിഹാളിൽ ആഘോഷിക്കുന്നു .. അതുപോലെ കഴിഞ്ഞ വർഷം സംഘടനാ തുടക്കമിട്ട, സ്വിറ്റ്സർലൻണ്ടിലെ സെക്കൻ്റ് ജനറേഷൻ വളരെ താത്പര്യത്തോടെ ഏറ്റെടുത്ത വടം വലി മൽസരവും […]
സൂറിച്ചിൽ നടന്ന കലാമേളയിൽ പ്രമുഖ മൂന്ന് അവാർഡിന്റെ നക്ഷത്രത്തിളക്കവുമായി സ്വിറ്റ്സർലൻഡ് .
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഇക്കഴിഞ്ഞ ജൂൺ നാല് അഞ്ചു തീയതികളിൽ സൂറിച്ചിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖപ്രതിഭകൾക്ക് പ്രമുഖ അവാർഡുകൾ . മുന്നൂറോളം മത്സരാർത്ഥികളെ പിന്തള്ളി സ്വിറ്റ്‌സർലണ്ടിൽ നിന്നുമുള്ള ശിവാനി നമ്പ്യാർ കലാതിക പട്ടം നേടി.പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.മോഹിനിയാട്ടം , ഫാൻസി ഡ്രസ്സ് , ഫോൾക് ഡാൻസ് എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് […]
സൂറിച്ചിൽ ജൂൺ 4 ,5 തീയതികളിൽ നടന്ന കേളി രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി – ശിവാനി നമ്പ്യാർ കലാതിലകവും , അഞ്ജലി ശിവ കലാരത്‌നവും , രോഹൻ രതീഷിനു ഫാദർ ആബേൽ മെമ്മോറിയൽ ട്രോഫിയും
റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ സൂറിക്ക് : സ്വിറ്റ്‌സർലണ്ടിന്റെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിന് തിരശീല വീണു. സ്വിസ് സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിൽ വച്ച് ജൂൺ 4 ,5 തീയതികളിൽ നടന്ന രാജ്യാന്തര യുവജനോത്സവത്തിന് ഉജ്ജ്വല പരിസമാപ്‌തി .കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയായിരുന്നു സൂറിച്ചിൽ സമാപിച്ചത്. ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസ്സിയും സൂര്യ ഇന്ത്യയും പിന്തുണ നൽകുന്നു.വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സായത്തമാക്കിയ […]
സ്വിറ്റ്സർലൻഡിൽ വിശ്വാസപ്രഘോഷണ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം
ഈ വർഷത്തെ പന്തക്കുസ്ത്താ ഒരുക്കങ്ങളുടെ ഭാഗമായി സ്വിറ്റ്സർലൻഡിലെ ആറാവു പ്രവിശ്യയിലുള്ള സൂർ ഇടവക ഒരുക്കിയ ഗാനശുശ്രൂഷയിൽ മലയാളി സമൂഹത്തിൻ്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള വിത്യസ്ത ഭാഷകളിൽ ഒൻപത് ഗായക സംഘങ്ങളാണ് ഗാനശുശ്രൂഷയിൽ പങ്കെടുത്തത്. ടീന & ബോബൻ, മോളി & ജോർജ്, ലിസ്സി, ജെന്നി, അനീസ് എന്നിവർ ചേർന്ന് ” പാവനാത്മാവേ നീ വരേണമേ” എന്ന ഗാനം ആലപിച്ചു.നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ, മലയാളം കൂടാതെ ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, പോർട്ടുഗീസ്, തമിഴ്, ഫിലിപ്പൈൻസ് ( […]
ജൂൺ നാല് ,അഞ്ച് ദിവസങ്ങളിലായി സൂറിച്ചിൽ അരങ്ങേറുന്ന കേളി അന്താരാഷ്ട്ര കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ഭാരതത്തിന്റെ സമ്പന്നമായ കലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായകലാവിഷ്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയുടെ 17 മത് കേളി ഇന്റർനാഷണൽ കലാമേളക്ക്2022 June 4-5 തീയതികളിൽ സൂറിച്ചിലെ Fehraltorf ൽ തിരശീല ഉയരും. പ്രസംഗം, ഡാൻസ്, മോണോആക്ട്, ഫാൻസിഡ്രസ്, തുടങ്ങി വിവിധ കലാമത്സരങ്ങൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അരങ്ങേറും.പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഓപ്പൺപെയിൻറിംഗ് തുടങ്ങിയവ ഈ വർഷത്തെയുംപ്രത്യേകതകളാണ്. ഓപ്പൺ പെയിൻറിംഗിൽ ഒന്നാം […]
*ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ജൂബിലി വർഷ സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു..രചനകൾ ജൂൺ മുപ്പതിന് മൂന്നായി അയക്കേണ്ടതാണ് *
സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ജൂബിലി വർഷത്തിന്റെ നിറവിൽ സുവനീർ പ്രകാശനം ചെയ്യുന്നു. സ്വിറ്റസർലണ്ടിലെയും മറ്റുരാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ സര്ഗാത്മകരചനകൾക്ക് പ്രാധാന്യം നല്കികൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ ഓണാഘോഷദിവസമായ ആഗസ്റ്റ് ഇരുപത്തിയേഴിന് പ്രകാശനം ചെയ്യുമെന്ന് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അറിയിച്ചു ,ജൂബിലി നിറവിൽ തയാറാക്കുന്ന ഈ സുവനീർ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരിക്കുമെന്ന് സെക്രെട്ടറി ബോബ് തടത്തിലും തലമുറകൾക്ക് കാത്തുസൂക്ഷിക്കാൻ ഉതകുന്ന ഒരമൂല്യ നിധി ആയിരിക്കും […]
സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി നിത്യസഹായമാതാവിന്റെ തിരുനാൾ ആഘോഷിച്ചു.
സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി, എല്ലാവർഷവും നടത്തിവരുന്ന നിത്യ സഹായ മാതാവിന്റെ തിരുനാൾ, ഈ വർഷവും ഭക്ത്യാദരപൂർവ്വം ആചരിച്ചു. ആറാവ് നഗരത്തിന് അടുത്തുള്ള ബുക്സ് സെൻറ്. യോഹന്നാസ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. മെയ് മാസം 8 ന് ഞായറാഴ്ച വൈകുന്നേരം 5നു ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാദർ സിറിൾ മലമാക്കലും , ഫാദർ ബിൻറ്റോ കോയിക്കരയും തിരുനാൾ തിരുക്കർമ്മ ശുശ്രൂഷകളിൽ കാർമ്മികരായിരുന്നു.ഫാദർ ബിൻറ്റോ കോയിക്കര തിരുനാൾ […]
സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി,
സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]