Business

വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഭാഗ്യശാലി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 726 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com/https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിൻറെ വില.

വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കുകളിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കണം.