സ്വർണ വിലയിൽ വീണ്ടും വൻ വർധന. ഇന്ന് ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,780 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 38,240 രൂപയായി വില.
ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച സ്വർണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 4,735 രൂപയായിരുന്നു ബുധനാഴ്ച . ഒരു പവൻ സ്വർണത്തിന്റെ വില 37,880 രൂപയിലും എത്തിയിരുന്നു.