തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തില്‍ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒരു വേള സെന്‍സെക്‌സ് 700 പോയന്റിനുമേല്‍ നഷ്ടത്തിലായി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വര്‍ധനവുമാണ് ആഗോളവിപണിക്ക് തിരിച്ചടിയായത്. ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം ഐടിസി, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.