വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക.
“ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”- ജിയോ ഡയറക്ടറർ ആകാശ് അംബാനി പറഞ്ഞു.
![](https://i0.wp.com/akm-img-a-in.tosshub.com/indiatoday/images/story/202009/Screenshot_2020-09-24_at_4.29._1200x768.png?w=640&ssl=1)
499 രൂപയിലാണ് പ്ലാനുകളുടെ തുടക്കം. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 250 എംബി ഡേറ്റയും 100 മിനിട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 699 രൂപയ്ക്ക് 500 എംബി ഡേറ്റയും 999 രൂപയ്ക്ക് ഒരു ജിബി ഡേറ്റയും ലഭിക്കും. വാലിഡിറ്റി, കോൾ, എസ്എംഎസ് എന്നിവകൾക്ക് വ്യത്യാസമില്ല.