പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും നിലനിർത്തിയിട്ടുണ്ട്. റിസർവ് ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടേതാണ് തീരുമാനം. 2019-20 സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ച 7.4 ശതമാനം ആയിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തി.
Related News
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.
എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.
നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം […]