സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 5755 രൂപയെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും വിലയിടിഞ്ഞിരുന്നു.ഡിസംബര്‍ നാലിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. അന്ന് 47080 രൂപയായിരുന്നു സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണവില. പിന്നീട് സ്വര്‍ണവില താഴുകയായിരുന്നു. രാജ്യാന്തര വിപണയിയില്‍ ട്രോയ് ഔണ്‍സിന് 2025 ഡോളറിലുമാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
Related News
ആഗോളതലത്തിലെ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്രംഗം പിടിച്ചുനിന്നു: റിസര്‍വ് ബാങ്ക്
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര് ബി ഐ പ്രസ്താവിച്ചു. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന് വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും […]
സ്വർണ വില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,170 രൂപയാണ് വില. ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,060 ൽ എത്തിയിരുന്നു. ഇതോടെ രു പവൻ സ്വർണത്തിന്റെ വില 40,480 രൂപയായിരുന്നു. 24k സ്വർണ്ണമാണ് […]
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്കോ? ഇന്നും വന്‍ വര്‍ധനവ്
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1906 വരെ സ്വര്‍ണവില ഉയര്‍ന്നതോടെ കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 5245 രൂപയും പവന് 41960 രൂപയുമായിരുന്നു വിപണി നിരക്ക്. ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില. പവന് 42,520 രൂപയിലേക്കുമെത്തി വ്യാപാരം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെ […]