Business

വീണ്ടും കുതിച്ച് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4240 രൂപയാണ്. 

ഇന്നലെ സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,090 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് വില 40,720 രൂപയിലുമെത്തിയിരുന്നു.