Business

സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 15 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,985 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,880 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് ഗ്രാമത്തിന് 4,120 രൂപയായി. 

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.