ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്‌ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിൻസ് പാറ്റൺ എന്ന 59കാരനായ മാധ്യമപ്രവർത്തകൻ ടെസ്‌ലക്കെതിരെ പരാതി നൽകി. ഇത് കാരണം ആരെങ്കിലുമൊക്കെ കൊല്ലപ്പെടുമെന്നാണ് വിൻസ് പറയുന്നത്. മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.
