മുതിർന്നവരിലെ സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കമില്ലായ്മയും മുതൽ ഉത്കണ്ഠയും വിഷാദരോഗവും വരെ ഉണ്ടാക്കുമെന്ന് പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടതാണ്. അൽപം മുതിർന്ന കുട്ടികളിലും മുറിഞ്ഞ ഉറക്കം, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാരകമായ അവസ്ഥകൾ സൃഷ്ടിക്കാൻ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നും വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ തീരെ ചെറിയ കുട്ടികളിലോ? നടക്കാനും സംസാരിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ ഫോണിൽ വീഡിയോകളും പാട്ടുകളും കണ്ടു നടക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള […]
Author: Malayalees
ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു […]
‘ശുദ്ധികലശം നടത്തിയത് ’ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദു
നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.
ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് സമീപനത്തിനെതിരെ സി.പി.എം
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തിനെതിരെ സി.പി.എം. പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്നും കോടിയേരി തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ നടത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.എം നേതൃത്വവും പൊലീസ് ഇടപെടലിലെ അതൃപ്തി വ്യക്തമാക്കുന്നത്. […]
മിഠായിത്തെരുവ് ആക്രമണം: 26 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും. പുലര്‍ച്ചെ കോഴിക്കോടും, മലപ്പുറത്തും ഇന്നും വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ വരെയും, ഏഴ് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തി. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ […]
ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..
മഞ്ഞുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. പലരും ചുമയും കഫക്കെട്ടും കാരണം വലഞ്ഞിരിക്കുകയാവും. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. പൈനാപ്പിളിന്‍റെ എസന്‍സായ ബ്രൊമലെയിന്‍ ചുമയ്ക്ക് ആശ്വാസമേകും. പൈനാപ്പിള്‍ കഷ്ണങ്ങളായി കഴിക്കുകയോ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യാം.
ആപ്പിളിന് മൂന്ന് മാസത്തിനിടെ നഷ്ടമായത് 450 ബില്യണ്‍ ഡോളര്‍
കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ടിം കുക്കിന്റെ കത്ത് പുറത്തുവന്നതോടെ ഈ നഷ്ടത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണിപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ചൈനീസ് വിപണികളില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പ്രധാന കാരണം. ഐഫോണിലെ […]
പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത്
പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര്‍ മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര്‍ മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി. മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ […]
മൂന്നാം ദിനം ഓസീസ് പതറുന്നു
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം രണ്ടാം പകുതിയില്‍ ആസ്ട്രേലിയ പതറുന്നു. രണ്ടാം ഇടവേളക്കായി പിരിയുമ്പോള്‍ ഓസീസ് 198 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. സ്പിന്നര്‍മാര്‍ പിടി മുറുക്കിയതോടെ ആസ്ട്രേലിയ പതറുകയായിരുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ഷമിക്കാണ് മറ്റൊരു വിക്കറ്റ്. മാര്‍ക്കസ് ഹാരിസിന്‍റെ മികച്ച ബാറ്റിങില്‍ ഓസീസ് മികച്ച നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, സ്കോര്‍ 128ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ ഹാരിസിനെ മടക്കി. 79 റണ്‍സാണ് ഹാരിസിന്‍റെ […]
ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെയുംഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ച മോദിയുടെ ഗുർദാസ്പൂർ റാലിക്ക് മറുപടി പറയവേയാണ് സിംഗിന്റെ ആരോപണം. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഏത് വിധത്തിലാവും മോദി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം അറിയാൻ തനിക്ക് താത്പര്യമുണ്ടെന്ന് അമരീന്ദർ […]