Entertainment

ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന ചെരാതുകള്‍; കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനമെത്തി

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്ത്. ചെരാതുള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം സിത്താര കൃഷ്ണകുമാറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ സൌബിന്‍ ഷാഹിര്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. […]

Football Sports

ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് ‍6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സമനിലയാണെങ്കില്‍ യു.എ.ഇ തായിലന്റ് മല്‍സരം ഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി. ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പയും ഇന്ന് ഇന്ത്യക്ക് മുന്നിലുണ്ട്. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് […]

India National

യു.പി ലോക്സഭ തെരഞ്ഞെടുപ്പ്; സഖ്യത്തിനകത്തെ ചര്‍ച്ചകള്‍ സജീവം

ഉത്തര്‍പ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സഖ്യത്തിനകത്തെ ചര്‍ച്ചകളും സജീവമാകുന്നു. മുന്‍ എസ്.പി നേതാവ് ശിവപാല്‍ യാദവാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരിക്കുന്നവരില്‍ മുഖ്യന്‍. എന്‍.ഡി.എ സഖ്യം വിടാനൊരുങ്ങി നില്‍ക്കുകയാണ് അപ്നാ ദള്‍. 80 സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് സമാന മനസ്കര്‍ക്കൊപ്പം സഖ്യത്തിലേര്‍പ്പെടുമെന്ന് വ്യക്തമാക്കിയതാണ്. ബി.ജെ.പി ഇതര സഖ്യത്തിന് തയ്യാറെന്ന് എസ്.പി വിട്ട ശിവപാല്‍ യാദവിന്റെ പ്രഗതീശീല്‍ സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ട്. യാദവര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. നിലവില്‍ ശിവപാല്‍ […]

India National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല. ഇതേസമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. ”ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും”. – സഞ്ജയ് […]

India National

ഗുജറാത്തിലെ മൂന്ന് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട്

സമീർ ഖാൻ പത്താൻ, ഹാജി ഇസ്മായിൽ, കാസിം ജാഫർ എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഹർജിത് സിങ് ബേദിയുടെ സൂക്ഷ്മമായ റിപ്പോർട്ടിലാണ് ഈ കൊലപാതകങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാമിർ പത്താന്റെ വ്യാജ ഏട്ടുമുറ്റൽ 2002 ഒക്ടോബറിലെ ഗോധ്ര കലാപത്തിന് തൊട്ടുടനെയാണ് നടക്കുന്നത്. കലാപത്തിൽ മുസ്‍ലിംങ്ങൾ കൊല്ലപ്പെട്ടതിന്റെ അരിശം തീർക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ആളാണ് പത്താന്‍ എന്നായിരുന്നു അന്ന് പോലീസ് […]

India Kerala

സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.

India Kerala

ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ല, ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണം; മന്ത്രി ഇ.പി. ജയരാജന്‍

ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ലെന്നും ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നും ചര്‍ച്ചകളിലെല്ലാം മലപ്പുറത്തും അവിടെയിവിടെയുളളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഖനനത്തിനെതിരായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നീണ്ടകര മുതല്‍ കായംകുളം വരെയുള്ള കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അത് കടല്‍ കൊണ്ട് വന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്റരാണ് കരിമണലുള്ളത്’; […]

India Kerala

മൂന്നാറില്‍ റിസോര്‍ട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി പൂപ്പാറ നടുപ്പാറ റിസോർട്ടിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടുപ്പാറ റിദംസ് ഓഫ് മൈൻറ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ജീവനക്കാരൻ റോബിൻ ഒളിവിലാണ് . ഇയാൾക്കായി ശാന്തന്‍പാറ പൊലീസ് തിരച്ചിൽ ആരംഭിച്ചു. മൂന്നാര്‍ പൂപ്പാറ ഗ്യാപ് റോഡിന് താഴെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ […]

India Kerala

മുനമ്പം ബീച്ച് വഴി അഭയാര്‍‍ഥികള്‍ കടന്നതായി സൂചന

മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.  കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. തുടർന്ന് തീരം വിട്ട ബോട്ടുകൾ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള […]

India Kerala

ഇന്ന് മകരവിളക്ക്; പമ്പയിലും സന്നിധാനത്തും കനത്ത സുരക്ഷ

ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക.