Entertainment

‘കോളേജ് ലൈല കോളടിച്ചു’; പഴയെ ഹിറ്റ് ഗാനം പുനര്‍ സൃഷ്ടിച്ച് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’

ഗായകന്‍ യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല കോളടിച്ച് എന്ന പഴയെ ഗാനം പുനര്‍ സൃഷ്ടിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സിനിമക്ക് വേണ്ടിയാണ് അണിയറക്കാര്‍ ഗാനം റീമേക്ക് ചെയ്തത്. 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി എന്ന സിനിമയിലൂടെയാണ് ഗാനം ആദ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്. എം. കൃഷ്ണന്‍ നായര്‍ സംവിധാനം നിര്‍വഹിച്ച മൈലാഞ്ചിക്ക് വേണ്ടി എ.ടി ഉമ്മറാണ് ഈണമിട്ടത്. പി. ഭാസ്ക്കരന്റേതാണ് വരികള്‍. പഴയെ ഗാനം പുതുനിര ഗായകനായ ജുബൈര്‍ മുഹമ്മദാണ് വീണ്ടും […]

India Kerala

ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് കോടിയേരി

കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.‌ മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വരുന്ന തെരഞ്ഞെടുപ്പില്‍‌ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും […]

India Kerala

ശബരിമല സ്ത്രീ പ്രവേശനം: ഹരജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

ശബരിമല പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി ഈ മാസം 22ന് പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതാണ് കാരണം. കേസ് മാറ്റിയതിൽ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 22ന് പരിഗണിക്കുമ്പോള്‍ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന അപേക്ഷ അഭിഭാഷകനായ മാത്യു നെടുമ്പാറ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍‌ പെടുത്തുകയായിരുന്നു. അപ്പോഴാണ് ഈ കേസ് 22ന് പരിഗണിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ […]

Technology

നോക്കിയ 3.1ന് ഇന്ത്യയില്‍ വിലകുറച്ചു

“ നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും ഇന്ത്യയില്‍ വിലകുറച്ചു. ഏകദേശം 1,500 രൂപയോളമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് നോക്കിയ 3.1, 9999 രൂപക്ക് സ്വന്തമാക്കാം. ഇറങ്ങിയ സമയത്ത് 11,499 രൂപയായിരുന്നു വില. നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് നിരവധി ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് നോക്കിയ 3.1 പ്ലസിന്റെ വില കുറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ […]

India Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: പദ്ധതി പ്രദേശത്തെ എം.എല്‍.എമാര്‍ക്ക് വേദിയിലിടമില്ല, ബി.ജെ.പി ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന്‍ പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ […]

Entertainment

സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകന്‍

സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. 38 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു. അവലംബിത തിരക്കഥകൾ ഒരുക്കുന്നതിലെ ലെനിൻ രാജേന്ദ്രന്റെ മികവിന് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ തെളിവാണ്. തിരുവനന്തപുരത്ത് ജനിച്ച ലെനിൻ രാജേന്ദ്രന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് കോളജ് പഠനം കഴിഞ്ഞ് ജോലിക്കായി എറണാകുളത്ത് എത്തിയപ്പോഴാണ്. പ്രശസ്ത സംവിധായകനായിരുന്ന പി.എ ബക്കറിന്റെ സംവിധാനസഹായി ആയി തുടക്കം. സുകുമാരനെ നായകനാക്കി 1981ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി […]

India Kerala

കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ഭര്‍തൃവീട്ടിലെത്തിയതായിരുന്നു കനകദുര്‍ഗ. ഭര്‍തൃമാതാവ് കനകദുര്‍ഗയെ പട്ടിക ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതേസമയം ഭര്‍തൃമാതാവും ആശുപത്രിയിലെത്തി. അവര്‍ പറയുന്നത് കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ്. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു.

Technology

എല്‍ജിയുടെ ഈ ടിവി ചുരുട്ടി, മടക്കിവെക്കാം

2019ല്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി സാംസങ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ മറ്റു കമ്പനികളും സമാന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും അത്തരമൊരു പരീക്ഷണം സാധ്യമായിരിക്കുന്നു. പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ എല്‍ജിയാണ് മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019ലെ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ടിവി പ്രദര്‍ശിപ്പിച്ചത്. പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ പോലെ മടക്കി കൊണ്ടുനടക്കാനാവില്ലെന്ന് മാത്രം.ടിവി സ്റ്റാന്‍ഡ് പോലുള്ള ഒരു പ്രത്യേക ബോക്‌സിനകത്തേക്ക് ചുരുണ്ടുപോകുന്നതാണ് സാങ്കേതിക വിദ്യ. ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ ബോക്‌സില്‍ നിന്ന് ടി.വി […]

Football Sports

കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്. ജമാൽ റഷീദ് ആണ് ബഹ്റെെനായി സ്കോർ ചെയ്തത്. ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി. ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഉണ്ടായെങ്കലും […]

India National

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകം: മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ താമസിപ്പിച്ചതായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുക്കുന്നു എന്നാരോപിച്ച് മന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു. കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം എന്നാണ് പ്രധാന ആരോപണം. മൂന്നു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെയാണ് രംഗത്ത് വന്നത്. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, […]