എന്‍.എസ്.എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ട. രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിരട്ടലും ഭീഷണിയും വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Author: Tomy Thondamkuzhy
ഗ്ലൈഫോസേറ്റ് കീടനാശിനി പൂര്‍ണ്ണമായും നിരോധിച്ചു
സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയെ അറിയിച്ചു. ഗ്ലൈഫോസൈറ്റിന്‍റെ ജൈവ സുരക്ഷയെ കുറിച്ച് കാർഷിക സർവകലാശാല രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകും. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് […]
മാതളത്തൊലി കളയല്ലേ..സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്
മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളച്ചെടിയുടെ ഇലയും പൂവും വേരുകൾ പോലും. മാതളം കഴിച്ച കഴിഞ്ഞാൽ നമ്മൾ തോട് കളയുകയാണ് പതിവ് എന്നാൽ വളരെയേറെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലി. സൗന്ദര്യ സംരക്ഷണത്തിന് പണ്ടുമുതലേ വളരെ ഫലപ്രദമായ ഒരു വസ്തുവാണ് മാതളത്തൊലി. മാതള തൊലി ഉണക്കി പൊടിച്ചത് അല്പം നാരങ്ങനീരോ പനിനീരോ ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. […]
അഗ്യൂറോയുടെ ഹാട്രിക് മികവിൽ ആഴ്സണലിനെതിരെ സിറ്റിക്ക് ആധികാരിക ജയം
സിറ്റിയുടെ ഗോളടി യന്ത്രം അഗ്യൂറോയുടെ മിന്നും പ്രകടനത്തില്‍ വമ്പന്മാരായ ആഴ്സണലിനെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയമായി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. മത്സരം തുടങ്ങി 48 സെക്കറ്റിനുള്ളിൽ ആഴ്സണൽ വലകുലുക്കി സിറ്റി തുടങ്ങി. 11ാം മിനിറ്റിൽ കാസിയേൽനി ആഴ്സണലിനായി സമനില ഗോള്‍ സ്വന്തമാക്കി. പന്തിൽ ആധിപത്യം മുഴുവൻ സിറ്റിക്ക് തന്നെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവസരങ്ങൾ ഒരുക്കാനും സിറ്റിക്കായി. അങ്ങനെ ആദ്യപാതം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അഗ്യൂറോ വീണ്ടും […]
കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം […]
അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം […]
കോടതി വിലക്കിനിടയിലും സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചു
കോടതിവിലക്കിനിടയിലും സി.എം.പി കണ്ണന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.എം.പിയില്‍ നിന്നെത്തിയവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.എം.പി സ്ഥാപകനായ എം.വി രാഘവന്റെ മകന്‍ എം.വി രാജേഷിന്റെ ഹരജിയില്‍ ഇന്നലെയാണ് സി.എം.പി-സി.പി.എം ലയനം എറണാകുളം മുന്‍സിഫ് കോടതി വിലക്കിയത്. എന്നാല്‍ വിലക്കിനിടയിലും ലയനസമ്മേളനവുമായി പാര്‍ട്ടി മുന്നോട്ട് പോവുകയായിരുന്നു. സി.എം.പി ജനറല്‍ സെക്രട്ടറി എം.കെ കണ്ണന്‍ അവതരിപ്പിച്ച പ്രമേയം കയ്യടിച്ച് […]
ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും അവസരം; സി.പി.എം ആലോചിക്കുന്നു
ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നു. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് മാറ്റമുണ്ടായേക്കും. എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്രനേതാക്കളെ കേരളത്തില്‍ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നേതൃത്വം തള്ളിക്കളയുന്നു. സംസ്ഥാനം ഭരിക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ അതിന്റെ പഴി സര്‍ക്കാരിന് കേള്‍ക്കേണ്ടി വരുമെന്ന വസ്തുത ഒരു വശത്ത്. […]
മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ക്യാൻസർ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു
കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ചികിത്സ സൌകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു. ആര്‍.സി.സിയുടെ നിലവാരത്തിലുള്ള ചികിത്സാകേന്ദ്രം വേണമെന്ന മലബാറുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാനായില്ല. വടക്ക് നിന്ന് തെക്കോട്ടുള്ള ട്രെയിനുകളില്‍ മലബാറുകാര്‍ ആര്‍.സി.സിയിലെത്തുന്നു. അല്ലെങ്കില്‍ വെല്ലൂരിലേക്ക്. തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഉയര്‍ത്തിയാല്‍ തന്നെ ഒരു പരിധിവരെ ആശ്വാസമാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി രോഗികളാണ് മലബാറിലുള്ളത്.
ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി
സ്വിറ്റ്സർലൻഡിലെ ലൈവ് മൂസിക് ബാൻഡ് ആയ ഗ്രെയ്സ് ബാൻഡ് 2019 മെയ് മാസം 18ാം തിയതി ബാസൽ ലാൻഡിലെ പ്രാറ്റൽ കുസ്പോ ഹാളിൽ വച്ച് നടത്തപ്പെടുന്ന സംഗീതനിശ ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി. മലയാള ക്രൈസ്തവ സംഗീത ലോകത്തെ അതുല്യ പ്രതിഭ “കെസ്റ്റർ” നയിക്കുന്ന ഈ സംഗീത നിശ മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കും.അമേരിക്കയിലും, ഗൾഫ് നാടുകളിലും അദ്ദേഹം നടത്തിയ സംഗീത നിശകളുടെ ശ്രവണാനുഭവം ശ്രോതാക്കളുടെ കാതുകളിലും ഹൃദയങ്ങളിലും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടെന്ന് […]












