Uncategorized

ബീഹാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി പ്രിയങ്കയുടെ പ്രചാരണ പ്രവര്‍ത്തന സംഘത്തില്‍

ഉത്തര്‍പ്രദേശിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയങ്കാഗാന്ധിയുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയ എ.ഐ.സി.സി സെക്രട്ടറിയെ നിയമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പുറത്താക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റ് ചെയ്യപ്പെട്ട എ.ഐ.സി.സി സെക്രട്ടറി കുമാര്‍ ആഷിഷിനെയാണ് പ്രിയങ്കാഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം പാര്‍ട്ടി നീക്കം ചെയ്തത്. കുമാര്‍ ആഷിഷിനെ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു 2005 ലെ ബീഹാര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായിരുന്ന ആളാണ് എ.ഐ.സി.സി സെക്രട്ടറിയായ കുമാര്‍ ആഷിഷ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കുമാര്‍ ആഷിഷിനെ അന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നുവെങ്കിലും വീണ്ടും […]

India National

കശ്മീരി യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുല്ല

കശ്മീരി ഷാള്‍ വില്‍പനക്കാരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അഞ്ച് അക്രമികളെ പൊലീസ് പിടികൂടിയത്. മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു. കശ്മീരി യുവാവ് ആക്രമിക്കപ്പെട്ട സംഭവം ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മമതയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന […]

India National

അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം

വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.

India Kerala

വിമാനത്തിലെത്തി കേരളത്തില്‍ എ.ടി.എം തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എം വഴി പണം കവരുന്ന സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വാജിദ് ഖാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. വ്യത്യസ്തമായ രീതിയില്‍ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമാണ് ഹരിയാന സ്വദേശി വാജിദ് ഖാന്‍. വിമാനത്തില്‍ കേരളത്തിലെത്തുകയും സി.ഡി.എം മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പിന്നെ ഈ പണം എ.ടി.എം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കും. […]

India Kerala

അമിത് ഷാ ഇന്ന് കേരളത്തില്‍

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പാലക്കാട് എത്തും. തെരഞ്ഞെടുത്ത ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും. പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നില്‍ക്കെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.വോട്ടര്‍ പട്ടികയിലെ ഒരോ പേജിനായും ഓരോ പ്രവര്‍ത്തകരെ ബി.ജെ.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ,ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെ പേജ് പ്രമുഖരുടെ […]

India Kerala

സി.പി.എമ്മിന് തലവേദനയായി വിഭാഗീയത; വിലക്ക് ലംഘിച്ച് സാംസ്ക്കാരിക കൂട്ടായ്മ

സി.പി.എം സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.തുറയൂര്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിലെ എം.പി ഷിബുവിനെ തോല്‍പ്പിച്ച് പി.പി ശശി സെക്രട്ടറിയായി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍‍ പരാജയപ്പെട്ട എം.പി ഷിബുവിനെ പയ്യോളി ഏരിയാ സെക്രട്ടറിയാക്കിയാണ് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയത്. ഇതോടെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മില്‍ സ്ഥിരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ വെക്കുകയും തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. പാര്‍ട്ടി […]

India Kerala

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചേക്കും

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ഇതിനായി സി.പി.എം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്ന് കാസര്‍കോട് ഡി.സി.സി അറിയിച്ചു. സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ […]

India Kerala

തമിഴ്നാട്ടിലും കൂടുതല്‍ സീറ്റെന്ന ആവശ്യമുയര്‍ത്തി മുസ്‍ലിം ലീഗ്

കേരളത്തിനും തമിഴ്നാടിനും പുറമേ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടി മുസ്‍ലീം ലീഗ് നേതൃത്വം നീക്കം തുടങ്ങി. യു.പി.എയിലെ സഖ്യകക്ഷികളുമായി പ്രാദേശികമായി ധാരണ ഉണ്ടാക്കാനാണ് നീക്കം. കേരളത്തില്‍ മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ അണികള്‍ക്ക് ഉണ്ടാകാവുന്ന നിരാശയെ ഇതിലൂടെ മറികടക്കാനാവും എന്ന കണക്ക് കൂട്ടലും ഇതിന് പിന്നിലുണ്ട്. കേരളത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് അണികളുടെ ആവശ്യം. യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ റോളിലിറങ്ങിയ ലീഗ് നേതാക്കളാവട്ടെ മൂന്നാം സീറ്റിന് വേണ്ടി വലിയ വാശിയൊന്നും പിടിക്കാനും ഇടയില്ലെന്ന […]

India National

പാകിസ്താനിലേക്ക് ഒഴുകുന്ന നദികളെ യമുനയിലേക്ക് വഴിതിരിച്ച് വിടുമെന്ന് കേന്ദ്രമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാകിസ്താനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു […]

India Kerala

നിരോധിത കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുന്നു

തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ വിഷം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോഴും കേരളത്തിലേക്ക് വന്‍ തോതില്‍ നിരോധിത കീടനാശിനി അതിര്‍ത്തി കടന്നു വരുന്നുണ്ട്. നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തെത്തിക്കാന്‍ ഇടനിലക്കാരുടെ ശൃംഖലയും സജീവമാണ്. ഇത് തടയാന്‍ യാതൊരുവിധ പരിശോധനയും അതിര്‍ത്തികളില്‍ ഇല്ല. കേരളത്തില്‍ നിരോധിച്ച മോണോഫോട്ടോ കോസാണിത്. പാലക്കാട് ചിറ്റൂരിലാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിലേക്ക് കീടനാശിനികളെത്തുന്ന വഴിതേടിയാണ് ഞങ്ങളുടെ യാത്ര. ഇത് അതിര്‍ത്തിക്കപ്പുറത്തെ പൊള്ളാച്ചി ടൗണ്‍. എന്‍ഡോസള്‍ഫാന്‍ വേണമെന്ന് പറഞ്ഞ ഞങ്ങളോട് കീടനാശിനി വില്‍പ്പന […]